ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറും

തി രു വ ന ന്തപു രം: മുടവൻമുകൾ കൗൺസിലറായ 21 വയസുകാരി ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപ്പറേഷൻ മേയറാക്കാൻ തീരുമാനിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രൻ

ആര്യ രാജേന്ദ്രൻ

ബാലസംഘം സംസ്ഥാന പ്രസിഡണ്ടാണ് ആര്യ രാജേന്ദ്രന്‍. എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ജമീല ശ്രീധരനെ മേയറാക്കുമെന്നാണ് ഏവരും കരുതിയിരുന്നതെങ്കിലും ആര്യ രാജേന്ദ്രന് അപ്രതീക്ഷിതമായി തെരഞ്ഞെടുക്കുകയായിരുന്നു.

ഔദ്യോഗികമായി തീരുമാനം ആരും അറിയിച്ചിട്ടില്ലെന്ന് ആര്യ പറഞ്ഞു. പാർട്ടി ഏൽപ്പിച്ച ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുമെന്നും, പഠനവും രാഷ്ട്രീയ പ്രവർത്തനവും ഒരുമിച്ച് കൊണ്ട് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യ പറഞ്ഞു. ആകെയുള്ള 100 സീറ്റിൽ 52 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് കേവല ഭൂരിപക്ഷം നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.
ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്‌സി മാത്‌സ് വിദ്യാര്‍ത്ഥിയാണ് ആര്യ. .

2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. കഴക്കൂട്ടത്തും വട്ടിയൂര്‍ക്കാവിലും അപ്രമാദിത്വം നിലനിര്‍ത്തി.. നഗരഹൃദയത്തില്‍ വന്‍മുന്നേറ്റമുണ്ടാക്കാനും ഇടതുമുന്നണിക്കായി.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗവും കൂടിയാണ്. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽഐസി ഏജന്‍റായ ശ്രീലതയുടേയും മകളാണ്.

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യ മാറും.

Leave a Reply

Your email address will not be published. Required fields are marked *