ന്യൂഡൽഹി: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് നടൻ വിവേക് ഒബ്റോയിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. ബംഗളൂരു പോലീസാണ് പരിശോധന നടത്തുന്നത്. ജോയിൻ്റ് കമ്മീഷണർ സന്ദീപ് പാട്ടീലിൻ്റെ നേതൃത്വത്തിലാണ് പരിശോധന .ഇദ്ദേഹത്തിൻ്റെ ഭാര്യ സഹോദരൻ ആദിത്യ ആൽവയുമായി ബന്ധപ്പെട്ട് കേസിലാണ് പരിശോധന.ഇവരുടെ ബാംഗ്ലൂരിലെ വീട്ടിലും പരിരോധന നടത്തിയിരുന്നു കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് മുംബൈയിലെ വീട്ടിൽ പരിശോധന ആരംഭിച്ചത്. കർണാടകയിലെ സിനിമാ മേഖലയിലെ പലർക്കും ലഹരിമരുന്ന് വിതരണം ചെയ്ത കേസിലാണ് കർണാടക മുൻ മന്ത്രി ജീവ രാജ് അൽവയുടെ പുത്രനായ ആദിത്യ ആൽവയെ പോലീസ് തെരയുന്നത്.