Viewpoint: സ്വത്ത വാദ ഏഴാം കൂലികൾ വായിച്ചു അറിയാൻ

ശ്രുതി എസ് പങ്കജ്

പ്രതിപക്ഷവും ബിജെപിയും ഇടതുപക്ഷത്തിനെതിരെ പ്രധാനമായും ഉന്നയിക്കുന്ന ആരോപണമാണ് മുന്നോക്ക പിന്നോക്ക സംവരണവിഷയം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണെന്ന് ജനങ്ങള്‍ അറിയുന്നില്ല. മാധ്യമങ്ങളെ കൂട്ട് പിടിച്ച് പുകമറസൃഷ്ടിക്കാനാണ്‌കോണ്‍ഗ്രസ് എപ്പോഴ.ും ശ്രമിക്കുന്നത് . കോണ്‍ഗ്രസിന്റെ ഇരട്ടതാപ്പിനെ തുറന്ന് കാണിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുന്നത്.

പോസ്റ്റ് വായിക്കാം

ഉമ്മന്‍ ചാണ്ടിയും ആന്റണിയും, കരുണാകരനും, മാണിയും, ജേക്കബും, പി സി ജോര്‍ജും ഒക്കെ വിചാരിച്ചിരുന്നെങ്കില്‍ തങ്ങളുടെ മക്കള അമേരിക്കയിലോ യൂറോപ്പിലോ ഏതേലും ഉന്നത ജോലി വാങ്ങി കൊടുത്തു അവിടെ സെറ്റില്‍ ചെയ്യിക്കാന്‍ പറ്റില്ലാരുന്നോ ? അല്ലെങ്കില്‍ ഇന്ത്യയിലെ തന്നെ ഏതേലും ഒരു ഉന്നത പദവിയില്‍ ? എന്തിനാണ് ഇവരൊക്കെ മക്കളെ രാഷ്ട്രീയക്കാരാക്കാന്‍ നോക്കുന്നത് ?

കാര്‍ത്തികേയന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചപ്പോള്‍ ആ അമ്മ അത് തനിക്ക് വേണ്ടെന്ന് വച്ച് പ്രസ്റ്റീജിയസ് ആയ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ പഠിച്ച് ടാറ്റയില്‍ ഉന്നത ജോലി ചെയ്യുന്ന തന്റെ മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ഒരു നിമിഷം മടിച്ചില്ല. ശശി തരൂര്‍ UN ലെ ലോകം അറിയപ്പെടുന്ന ഉന്നത പദവി വലിച്ചെറിഞ്ഞ് വന്ന് ഇന്ത്യയിലെ ഒരു ചെറു നഗരത്തിലെ എം.പിയായിരിക്കുന്നത് എന്തിനു വേണ്ടിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉന്നത ശീര്‍ഷന്‍മാരായ പല IAS -IPS-IFS പുലികളും അതെല്ലാം വിട്ട് MLA യും MP ആവാനും ഒക്കെ മത്സരിക്കുന്നത് എന്തിന് എന്നാലോചിച്ചിട്ടുണ്ടോ ? വന്‍ വ്യവസായികള്‍ പോലും എന്തിനാണ് ഏതെങ്കിലും കാട്ടുമുക്കിലെ MLA ഒക്കെ ആവാന്‍ നടക്കക്കുന്നത് ?

കാരണം രാഷ്ട്രീയ അധികാരമാണ് ഏറ്റവും വലിയ അധികാരം . ഒരാളുടെ അറിവോ , പണമോ, സ്വാധീനമോ, കുടുംബ മഹിമയോ, ജോലിയോ, സ്റ്റാറ്റസോ , കലാകാരന്‍ എന്നോ മറ്റോ ഉള്ള വലിയ പ്രശസ്തിയോ ഒന്നും, ഒന്നും തന്നെ രാഷ്ട്രീയാധികാരത്തിന് മുന്നില്‍ ഒന്നുമല്ല.

വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് പിന്നോക്ക സമുദായങ്ങളെ ആകെ തന്നെ കോണ്‍ഗ്രസ് വെട്ടി നിരത്തി. കേരളത്തിന്റെ ഡേമോഗ്രഫിയില്‍ ഏതാണ്ട് നാലില്‍ ഒന്ന് വരുന്ന ഈഴവ സമുദായത്തിന് ആകെയുള്ള 900 ല്‍ പഞ്ചായത്തുകളില്‍ 400 ലും ഒരു സ്ഥാനാര്‍ത്ഥി പോലുമില്ല. 17000 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഈഴവര്‍ 600 ല്‍ താഴെ. വിശ്വകര്‍മ്മജര്‍ 50 ല്‍ താഴെ. മറ്റു പിന്നോക്കക്കാരെ കാണാന്‍ മഷിയിട്ടു നോക്കണം! പഴയ കാലത്ത് ഒരു സമ്പൂര്‍ണ്ണ ഫ്യൂഡല്‍ പാര്‍ട്ടിയായിരുന്ന കാലത്ത് പോലും കോണ്‍ഗ്രസ് ഈ വിധത്തില്‍ പിന്നോക്കക്കാരെ കോര്‍ണര്‍ ചെയ്തിട്ടില്ല എന്നാണ്.

എനിക്ക് ഇവിടുത്തെ സ്വത്വവാദ രാഷ്ട്രീയം എന്ന പേരില്‍ ഇടതു വിരുദ്ധത മാത്രം പ്രചരിപ്പിക്കുന്ന ഏഴാം കൂലികളോട് ചോദിക്കാനുള്ളത് കോണ്‍ഗ്രസ് ചെയ്ത ഈ ഗ്രാന്റ് വെട്ടിനിരത്തലിനോട് നിങ്ങള്‍ക്ക് ഒന്നും തന്നെ പറയാനില്ലേ? നിങ്ങള്‍ക്ക് ഒരു പ്രതിഷേധവുമില്ലേ ? നിങ്ങളുടെ ചോര തിളക്കുന്നില്ലേ ?

അനുദിനം എണ്ണം കുറഞ്ഞുവരുന്ന ഒന്നാണ് സര്‍ക്കാര്‍ ജോലി. ഇനിയങ്ങോട്ട് കൂടുതല്‍ കുറയും. കേരളത്തില്‍ ആകെ ഉള്ള സര്‍ക്കാര്‍ ജോലി വെറും 5.5 ലക്ഷമാണ്. ജനസംഖ്യയിലെ 1.5 % .അതിലെ സംവരണേതര സംവരണം വെറും 55000 ജോലിയാവും. ഇതിലെ 45000 ല്‍ പരം ജോലികളും യാതൊരു അധികാരവും പ്രത്യേകിച്ചില്ലാത്ത ക്ലാസ് 3 ക്ലാസ് 4 ജോലികളാണ്. ഈ ജോലികളില്‍ സംവരണേതരായ പാവപ്പെട്ടവര്‍ക്ക് സംവരണം കൊടുത്തപ്പോള്‍ ‘ അയ്യോ പോയടാ എല്ലാമേ നാശം പണ്ണി പോയാച്ചേ ‘ എന്നും പറഞ്ഞു വിലപിക്കുന്ന ഒരു സ്വത്വവാദിയും കോണ്‍ഗ്രസ് പിന്നോക്ക വിഭാഗങ്ങളെ സമ്പൂര്‍ണ്ണമായി രാഷ്ട്രീയാധികാരത്തില്‍ നിന്ന് തുടച്ചുനീക്കുന്നതിനെ പറ്റി ഒരക്ഷരം എഴുതില്ല. അവര്‍ക്കതൊരു വിഷയമേയല്ല. അവര്‍ക്കിതൊരു ഓഡിറ്റേയില്ല. അവര്‍ ഇടതുപക്ഷത്തിന് പിന്നാലെയാണ്. ഹൗ എന്തൊരു ഗതികേട് !

അല്ലെങ്കില്‍ തന്നെ ഈ സ്വത്വവാദികളുടെ ലക്ഷ്യം തന്നെ എന്താണ്?. അയ്യോ പീഡിപ്പിക്കുന്നേ പീഡിപ്പിക്കുന്നേ എന്ന് വിലപിച്ച് സ്വസമുദായങ്ങളിലെ യുവാക്കളെ മുഖ്യധാര രാഷ്ട്രീയത്തില്‍ നിന്നകറ്റി സെമിനാര്‍ ജീവികളാക്കി രാഷ്ട്രീയാധികാരത്തിന് പുറത്തെത്തിക്കുക എന്നതാണല്ലോ. അതില്‍ അവര്‍ വിജയിക്കുന്നു. ഒന്നുമില്ലായ്മയില്‍ നിന്ന് 100 കൊല്ലം കൊണ്ട് മുഖ്യധാരയില്‍ എത്തിയെങ്കില്‍ ഒരു പത്തിരുപത് കൊല്ലം തിരികെ പോകാനും പറ്റും. രാഷ്ട്രീയാധികരമില്ലാതെ സംവരണം വഴി കുറേ ക്ലാര്‍ക്ക് ജോലി കിട്ടിയ കൊണ്ടോ, കുറേ പണം ഉണ്ടായത് കൊണ്ടോ, വേറെ ഇനി എന്തു മാങ്ങാത്തൊലി ഉണ്ടായത് കൊണ്ടൊ ഒന്നുമില്ല.

നിങ്ങള്‍ക്ക് ഇടതുപക്ഷത്തെ എന്തും പറയാം വിമര്‍ശിക്കാം. പക്ഷെ തയ്യല്‍ക്കാരനും, നെയ്ത്തുകാരനും, ബീഡി തെറുപ്പുകാരനും, കളളു ചെത്തുകാരനും, കല്ലുവെട്ടുകാരനും, ചുമട്ടുതൊഴിലാളിയും മത്സ്യത്തൊഴിലാളിയും, കയറുപിരിക്കുന്നവനും, റബര്‍ വെട്ടുന്നവനും ഷാപ്പ് പണിക്കാരനും ഒക്കെ രാഷ്ട്രീയാധികാരത്തില്‍ എത്തിയത് ഇടതുപക്ഷം ഉള്ളതു കൊണ്ട് മാത്രമാണ്. ഇടതുപക്ഷത്തെ നിങ്ങള്‍ ദുര്‍ബലപ്പെടുത്തിയാല്‍ , ഇടതുപക്ഷം ഇവിടെ ഇല്ലാതായാല്‍ എന്തു സംഭവിക്കും എന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നോക്കിയാല്‍ മതി…

Leave a Reply

Your email address will not be published. Required fields are marked *