TRP fraud: ചാനലുകൾക്ക് തിരിച്ചടി; ബാർക്ക് റേറ്റിങ്ങ് മൂന്നാഴ്ചത്തേക്ക് നിർത്തിവച്ചു

മുംബൈ: ടി.ആർ.പി റേറ്റിങ്ങിൽ കൃത്രിമം കാണിച്ചതായി മുംബൈ പോലീസ് കണ്ടെത്തിയതോടെ ചാനലുകളുടെ ടി.ആർ.പി റേറ്റിങ്ങിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ അടുത്ത മൂന്ന് മാസത്തേ വാർത്താ ചാനലുകളുടെ ആഴ്ചതോറുമുള്ള റേറ്റിങ്ങ് റിപ്പോർട്ട് പ്രസിദ്ധീകരിക്കില്ലെന്ന് ടി.ആർ.പി റേറ്റിങ്ങ് എജൻസിയായ ബാർക്ക് (Broadcasting Audience Research Council) . ബാർക്ക് റേറ്റിങ്ങിൽ മുന്നിലെത്താനായി റിപ്പബ്ലിക്ക് ടി.വിയുൾപ്പെടെ ക്കന്ന് ദേശീയ മാധ്യമങ്ങൾ കൃത്രിമം നടത്തിയതായാണ് മുംബൈ പോലീസ് കണ്ടെത്തിയത്.

സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാർക്ക് റേറ്റിങ്ങിൻ്റെ സുതാര്യത ഉറപ്പ് വരുത്താനായി ബാർക്ക് ബോർഡ് ടെക്നിക്കൽ കമ്മിറ്റിക്ക് രൂപം നൽകി. ഇതു വഴി വീടുകളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ഇംഗ്ലീഷ് വാർത്ത ചാനലുകൾ, ബിസിനസ് മാധ്യമങ്ങൾ ,ഹിന്ദി വാർത്ത ചാനലുകൾ, മറ്റ് അനുഭാഷാ ചാനലുകൾ എന്നിവയുടേതെല്ലാം റേറ്റിങ്ങ് സംവിധാനം കാര്യമായി പരിശോധിക്കണമെന്നും അതിനാലാണ് മൂന്നാഴ്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ കഴിയാത്തതെന്നും ബാർക്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കി. എന്നാൽ ചാനലുകൾക്ക് പരസ്യ വരുമാനം നഷ്ടമാവാതിരിക്കാൻ റേറ്റിങ്ങിൻ്റെ അടിസ്ഥാനത്തിൽ ശരാശരി അടിസ്ഥാനമാക്കി ഭാഷ – വിഭാഗമാക്കി പൊതു ഫലം പുറത്ത് വിടുമെന്നും ബാർക്ക് അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി വി അധിക്യതരോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ഹാജരായിരുന്നില്ല .കേരളത്തിലും ഇത്തരത്തിൽ തട്ടിപ്പുകൾക്ക് സാധ്യതയുണ്ടെനും റിപ്പോർട്ടുണ്ട്.ബാർക്ക് റേറ്റിങ്ങ് പ്രസിദ്ധീകരിക്കാതെ വന്നാൽ ചാനലുകളുടെ പരസ്യ വരുമാനം കുറയും.

Leave a Reply

Your email address will not be published. Required fields are marked *