15ന് തീവണ്ടി ഓടിത്തുടങ്ങിയേക്കും, ബുക്കിംഗ് ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌൺ അവസാനിക്കുന്നതോടെ റെയിൽവേ ഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കാൻ നീക്കം. ഏപ്രിൽ 14ന് ലോക്ക് ഡൌൺ അവസാനിക്കുന്നതിനാൽ 15 മുതലുള്ള തിയ്യതികളിൽ റെയിൽവേ റിസർവേഷൻ ആരംഭിച്ചു. പാസ്സഞ്ചർ ട്രെയിനുകൾ ഉടൻ ഓടിത്തുടങ്ങില്ല.

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനുമുമ്പുതന്നെ പാസഞ്ചർ ട്രെയിനുകൾ റെയിൽവേ റദ്ദാക്കിയിരുന്നു. മാർച്ച് 22 മുതൽ 31 വരെ പ്രഖ്യാപിച്ച ഗതാഗതം നിർത്തിവെച്ച റെയിൽവേ ലോക്ക് ഡൗണിനെ തുടർന്ന് ഗതാഗത വിലക്ക് തുടരുകയായിരുന്നു. ചരക്ക് വണ്ടികൾ മാത്രമാണ് നിലവിൽ ഓടുന്നത്. 9000 ഗുഡ്സ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എട്ട് പ്രധാന റൂട്ടുകളിൽകൂടി ഉടൻ ചരക്ക് ഗതാഗതം തുടങ്ങാനും മറ്റ് ഇരുപത്തിടങ്ങളിൽ ക്രമേണ ആരംഭിക്കാനും ആലോചനയുണ്ടെന്ന് റെയിൽവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *