തമിഴ്നാട്ടിലെ പടക്കനിർമ്മാണ ശാലയിൽ തീപിടുത്തം: ഒൻപത് മരണം

ചെന്നൈ: തമിഴ്നാട് കടലൂരിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിച്ചു. കടലൂർ കാട്ടുമന്നാർക്കോവിലിലാണ് അപകടം നടന്നത്.
നിരവധി പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഭൂരിഭാഗം പേരും സ്ത്രീകളാണ്. മൂന്ന് യുണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.അപകടകാരണം വ്യക്തമായിട്ടില്ല.’ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കടലൂർ ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *