എൻസിപിയിലെ ആരും ബിജെപിയെ പിന്തുണയ്‌ക്കില്ലെന്ന്‌ ശരദ്‌ പവാർ

  • അജിത്‌ പവാറിനൊപ്പം പോയ മൂന്ന്‌ എംഎൽഎമാരെ വാർത്താസമ്മേളനത്തിൽ ഹാജരാക്കി
  • 170 എംഎൽഎമാർ ഒപ്പമുണ്ടെന്നും ശരദ്‌ പവാർ

മുംബൈ:
അജിത്‌ പവാറിനൊപ്പം പോയ മൂന്ന്‌ എംഎൽഎമാരെ വാർത്താസമ്മേളനത്തിൽ ഹാജരാക്കി എൻസിപി അധ്യക്ഷൻ ശരദ്‌ പവാർ. എൻസിപിയിലെ ആരും ബിജെപിയെ പിന്തുണയ്‌ക്കില്ലെന്നും 170 എംഎൽഎമാർ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേർന്നു നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ പവാർ പറഞ്ഞു.

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എൻസിപിക്കും ശിവസേനയ്ക്കും അംഗബലമുണ്ടെന്ന് എൻസിപി അധ്യക്ഷൻ അവകാശപ്പെട്ടു. തങ്ങളെ അജിത്‌പവാർ തെറ്റിദ്ധരിപ്പിച്ചാണ്‌ കൊണ്ടുപോയതെന്ന്‌ എംഎൽഎമാർ പറഞ്ഞു.

അജിത് പവാര്‍ മറാത്തികളെ ചതിച്ചുവെന്നും പിന്നിൽനിന്ന്‌ കുത്തുകയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളെയും നിരീക്ഷകരെയും ഞെട്ടിച്ച് ബിജെപി സർക്കാർ രൂപീകരിച്ചത്‌. ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെ മുഖ്യമന്ത്രിയാക്കാൻ ധാരണയായെന്ന് ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒറ്റ രാത്രി കൊണ്ട് എൻസിപിയെ മറുകണ്ടം ചാടിച്ചാണ് ദേവേന്ദ്ര ഫഡ്‌നാവീസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻസിപിയുടെ അജിത് പവാറാണ്‌ ഉപമുഖ്യമന്ത്രി. ഇതോടെ മഹാരാഷ്ട്രയിലെ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *