Newsbox special:കോവിഡ് കാലത്തെ തെരഞ്ഞെടുപ്പില്‍ വോട്ട്‌തേടി “കൊറോണ”

KARTHIK

കൊല്ലം: കൊറോണയെ വിജയിപ്പിക്കുക . ചുമരെഴുത്ത് കണ്ട മതിലല്‍ നിവാസികള്‍ ആദ്യമൊന്നു ഞെട്ടി. ലോകമാ:െകവിറപ്പിച്ച കോറോണ മത്സരിക്കുന്നനതായി അറിഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വാസമായില്ല. തദ്ദേശതെരഞ്ഞെടുപ്പിന് അന്‍കം മുറുകുമ്പോള്‍ സീറ്റ് പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് മതിലില്‍ സ്വദേശിനിയും എന്‍.ഡി.എസ്ഥാനാര്‍ത്ഥിയുമായ കൊറോണ തോമസ്.

കൊല്ലം കോര്‍പ്പറേഷനിലെ മതിലല്‍ ഡിവിഷനിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് കൊറോണ. മനശക്തികൊണ്ട സാക്ഷാല്‍ കൊറോണയെ അതിജീവിച്ചാണ് ഈ സ്ഥാനാര്‍ത്ഥിയുടെ പോരാട്ടം. കൊറോണക്കാലത്ത് ഒക്‌ടോബറില്‍ മകള്‍ അര്‍പ്പിതയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

മത്സരരംഗത്തേ്ക്ക് ഒരുപാട് പേരേ പരിഗണിച്ചിരുന്നെങ്കിലും പേരിലെ വ്യത്യസ്തതയും ഭര്‍ത്താവ് ജിനുസുരേഷിന്റെ മണ്ഡലം കാര്യവാഹ് എന്ന് പദവിയുും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. സ്ഥാനാര്‍ത്ഥിയുടെ പേരിലെ കൗതുകം വോട്ടായി മാറ്റി ഡിവിഷന്‍ പിടിച്ചെടുക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. മതിലില്‍ കാട്ടുവിളയില്‍ തോമസിന്റെയും ഷീലയുടെയും മകളാണ് കൊറോണതോമസ്. തോമസ്മാത്യൂവിന് ജനിച്ച ഇരട്ടകുട്ടികള്‍ക്ക് ഏറെ പരത്തിയ ശേഷമാണ് കൊറോണ എന്ന പേര് കണ്ടെത്തിയത്.

CORONA THOMAS

ഇരട്ടസഹോദരന് കോറല്‍ തോമസ് എന്നും പേരിട്ടു. പ്രകാശവലയം എന്നാണ് കൊറോണയുടെ അര്‍ത്ഥം. പവിഴം എന്ന് അര്‍ത്ഥം വരുന്നതാണ് അനിയന്‍ കോറലിന്റെപേര്. ബിരുദവിദ്യാര്‍ത്ഥിനിയായ കൊറോണയെ സ്‌കൂള്‍ കോളജ് പഠനകാലത്തും സഹപാഠികള്‍ കളിയാക്കിയിരുന്നപ്പോള്‍ തന്റെ പേര് ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒന്നായി മാറുമെന്ന് അറിഞ്ഞിരുന്നില്ലെന്ന് കോറോണ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പാണെങ്കിലും കൊറോണ മത്സരരംഗത്തെത്തിയതോടെ മതിലില്‍ ഡിവിഷന്‍ സംസ്ഥാനത്തെ ശ്രദ്ധകേന്ദ്രമായി മാറി. കൊറോണയ്ക്ക് വോട്ടു ചോദിച്ച് ജനങ്ങളെ അഭിമുഖീകരിക്കുന്നതിലെ അമ്പരപ്പിലാണ് മതിലിലെ എന്‍ഡിഎ പ്രവര്‍ത്തകര്‍ ചുവരെഴുത്തുകളിലും പോസ്റ്ററുകളിലും കൊറോണ എന്ന പേരുകണ്ട് ഭയത്തോടെ തന്നെ കാണരുതെന്ന അപേക്ഷയും സ്ഥാനാര്‍ഥിക്കുണ്ട്.

CORONATHOMAS AT MATHILIL

മികച്ച വിജയം നേടുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ജനങ്ങളില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കൊറോണ പറഞ്ഞു. അമ്മ ഷീബ . നടത്തിയിരുന്ന ബ്യൂട്ടി പാര്‍ലറിനും മകളുടെ പേര് കടമെടുത്ത് കൊറോണ എന്ന് പേരിട്ടിരുന്നു. പിന്നീട് വീട്ടിലേക്ക് പ്രവര്‍ത്തനം മാറ്റിയപ്പോഴും ബ്യൂട്ടി പാര്‍ലര്‍ അറിയപ്പെടുന്നത് കൊറോണയുടെ പേരിലാണ്.


2015ലെ തിരഞ്ഞെടുപ്പില്‍ 1307 വോട്ട് നേടി യുഡിഎഫിലെ ആര്‍എസ്പി വിജയിച്ച മതിലില്‍ ഡിവിഷനില്‍ 945 വോട്ട് നേടി ബിജെപി രണ്ടാമത് എത്തിയിരുന്നു. ഇതിനു കാരണമായി സി.പി.ഐ.സി.പി.എം തര്‍ക്കമാണ് പറഞ്ഞിരുന്നത്. :ൊറോണയുടെ സ്ഥാനാര്‍ത്ഥ്വം ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ആവേശം നല്‍കുന്നതാണ്. കൊറോണയെ ചെറുക്കാന്‍ യുഡിഎഫും എല്‍ഡിഎഫും ശക്തമായ പ്രചാരണങ്ങളുമായി രംഗത്ുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *