Newsbox Special: അരിമ്പൂർ പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി ഒക്ക ചങ്ങായിമാർ

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ അരിമ്പൂർ പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി ധാരണയെന്ന് പരക്കെ ആക്ഷേപം. പഞ്ചായത്തിലെ പല വാർഡുകളിലും കോൺഗ്രസും ബിജെപിയും നീക്കുപോക്കുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു.

പഞ്ചായത്തിലെ നാല്, അഞ്ച്, 11 വാർഡുകളിൽ ഇരു പാർട്ടികളും തമ്മിൽ രഹസ്യ ബാന്ധവമെന്നാണ് ആരോപണം. അഞ്ചാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ബിജെപി പ്രവർത്തകർ പ്രചരണം നടത്തുന്നതായും ആരോപണമുണ്ട്.

നിലവിൽ എൽഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 17 വാർഡുകളിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. അധികാരത്തിൽ തിരിച്ചെത്താൻ എൽഡിഎഫിന്റെ സീറ്റുകൾ കുറയ്‌ക്കാനാണ് കോൺഗ്രസ് ബിജെപിയുമായി രഹസ്യ ബാന്ധവത്തിനു തയ്യാറായിരിക്കുന്നതെന്നും വരുംദിവസങ്ങളിൽ ഇത് തുറന്നുകാണിക്കുമെന്നുമാണ് സിപിഎം പറയുന്നത്.

നിലവിൽ എൽഡിഎഫിന് അനുകൂലമാണ് പഞ്ചായത്തിലെ കാര്യങ്ങൾ. പ്രളയം, കോവിഡ് മഹാമാരികളുടെ സമയത്ത് പഞ്ചായത്തിലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ നേരിട്ടിറങ്ങി ചെയ്ത പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *