മെസി ബാഴ്സയിൽ തുടരും; ക്ലബ് പ്രസിഡൻ്റിനെതിരെ രൂക്ഷ വിമർശനവുമായി മെസി

ദിവസങ്ങളായി നിലനിന്നിരുന്ന അനിശ്ചിതത്തിന് വിരാമം കുറിച്ച് ഒടുവിൽ ആ തീരുമാനം എത്തി. ലയണൽ മെസി ബാഴ്സലോണയിൽ തുടരും . 2021 വരെ ക്ലബിനൊപ്പം തുടരുമെന്ന് മെസി വ്യക്തമാക്കി. ഗോൾ.കോമിനു നൽകിയ അഭിമുഖത്തിലാണ് മെസിയുടെ പ്രതികരണം. ക്ലബ് പ്രസിഡൻ്റ് ജോസഫ് ബർത്തോമ്യൂ ദുരന്തമാണെന്ന് മെസി പ്രതികരിച്ചു.
” ക്ലബുമായി നിയമയുദ്ധത്തിന് താത്പര്യമില്ലെന്നും ക്ലബുമായി കരാർ താൻ അവസാനിപ്പിച്ചുവെന്നും അതിനാൽ ഫ്രീ ഏജൻ്റായി ക്ലബ് വിടാമെന്നും താൻ ക്ലബിനെ ” അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് വിടാൻ ആഗ്രഹിച്ച തന്നെ അതിന് സമ്മതിച്ചില്ലെന്നും നിയമനടപടികളുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലാത്തതിനാൽ ഇനിയുള്ള സീസണിൽ ടീമിനൊപ്പം തുടരുമെന്നും മെസി വ്യക്തമാക്കി. 700 മില്യൺ യൂറോ റിലീസ് ക്ലോസ് നൽകണമെന്ന് ലാലിഗ ഗവേണിങ്ങ് ബോഡിക്കായിക്കുകയും ചെയ്തതായി മെസിയുടെ അഭിഭാഷകൻ പറഞ്ഞു. ടീമിനൊപ്പം കരിയർ അവസാനിപ്പിക്കണമെന്ന ആഗ്രഹമാണ് തനിക്കുണ്ടായിരുന്നതെന്നും ക്ലബിൽ താൻ അത്യപ്തതനാണെന്നും മെസ്സി തുറന്നടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *