വിട പറയാം പ്ലാസ്റ്റിക്കിനോട്; പ്ലാസ്റ്റിക്ക് നിരോധനം: അറിയേണ്ടതെല്ലാം

പുതുവർഷദിനത്തിൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വരുകയാണ്. പ്ലാസ്റ്റിക്ക് നിരോധനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാണ്.
50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ നേരത്തേ തന്നെ സർക്കാർ നിരോധിച്ചതാണ്.
ഇപ്പോൾ ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം.
പാൽക്കവറുകൾ, മദ്യം വെള്ളം വിൽക്കുന്ന കുപ്പികൾ,ബ്രാന്‍റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും നിരോധനം ബാധകമാവില്ല.മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍, പഞ്ചസാര, ധാന്യ പൊടികൾ എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്. നിരോധിച്ച പ്ലാസ്റ്റിക്ക് ഉപയോഗിച്ചാൽ

ലംഘിച്ചാല്‍ ആദ്യതവണ പിഴ പതിനായിരം രൂപ, രണ്ടാംതവണ ലംഘിച്ചാല്‍ കാല്‍ലക്ഷം, മൂന്നാംതവണ അരലക്ഷം. എന്നിങ്ങനെയാണ് പിഴ ഈടാക്കുക.പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല. പ്ലാസ്റ്റിക്ക് വിൽക്കുന്നവർ തന്നെ തിരികെ ശേഖരിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *