തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു പരീക്ഷകൾ മാർച്ചിൽ നടത്താൻ തീരുമാനിച്ചു.മാർച്ച് 17 മുതൽ 30 വരെ ടടLC ,പ്ലസ് ടു, വി എച്ച്.എസ്.ഇ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കർശനമായി നടത്താനാണ്ട് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്. പ്രാക്ടിക്കൽ പരീക്ഷക്ക് വേണ്ടിയുള്ള ക്ലാസുകൾ അടുത്ത മാസം ഒന്നു മുതൽ തുടങ്ങും. ഒൻപത് മാസത്തിന് ശേഷമാണ് സ്കൂളുകൾ തുറക്കുന്നത്. ഓൺലൈൻ ക്ലാസ്സുകളുടെറി വിഷനും അടുത്ത മാസം ആരംഭിക്കും. കോളജിലെ മൂന്നാം വർഷ ബിരുദ – ബിരുദാനന്തര ക്ലാസുകളും ജനുവരിയിൽ ആരംഭിക്കും.