ഷംന കാസിം കേസിലെ തട്ടിപ്പ് സംഘം തന്നെയും വിളിച്ചിരുന്നു : ധർമ്മജൻ

കൊച്ചി: ഷംനാ കാസിമിനെയും മലയാള സിനിമയിലെ മറ്റു താരങ്ങളെയും പരിചയപ്പെടുത്തി നൽകണ മെന്ന് പറഞ്ഞ് പ്രതികൾ തന്നെ വിളിച്ചിരുന്നതായി ധർമ്മജൻ ബോൾഗാട്ടി . എന്നാൽ താൻ ആരെയും ‘വിളിച്ചിട്ടില്ലെന്നും ധർമ്മജൻ പറഞ്ഞു. നടിമാരായ മിയ, ഷംന കാസിം എന്നിവരെ പരിചയപ്പെടുത്തി നൽകണമെന്നാണ് ഈ സംഘം ആവശ്യപ്പെട്ടതെന്ന് ധർമ്മജൻ പറഞ്ഞു. ലോക്ക് ഡൗൺ കാലത്താണ് പ്രതികൾ തന്നെ വിളിച്ചതെന്നും അഷ്ക്കർ അലി എന്നയാളാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് കോടി രൂപ വാഗ്ദാനം നൽകി സ്വർണ്ണം കടത്താൻ ധർമ്മജ നോട് മേക്കപ്പ്മാനായ ഹാരീസ് ആവശ്യപ്പെട്ടിരുന്നതായും ഇയാളാണ് ഷംന കാസിം ബ്ലാക്ക് മെയിൽ കേസിലെ മുഖ്യപ്രതിയെന്നും പോലീസ് പറഞ്ഞു.ഈ കേസിലെ വിവരങ്ങളറിയുവാനായി ധർമ്മജനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. സംഭവത്തിൽ സിനിമാ താരങ്ങൾക്ക് ബന്ധമില്ലെന്ന് ഷം നാ കാസിം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *