മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മോഹൻലാലും പൃഥിരാജും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് മോഹൻലാലും പൃഥിരാജും. സിനിമാസംഘടന പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇളവുകൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് മോഹൻലാലും പൃഥിരാജും ഫേസ് ബുക്കിൽ കുറിച്ചു . മലയാള സിനിമയ്ക്ക് ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സ്നേഹാദരങ്ങൾ എന്നാണ് മുഖ്യമന്ത്രിയുമൊത്തുള്ള ഫോട്ടോ പങ്കുവച്ചുള്ള കുറിപ്പ്.

മോഹൻലാലിന് പുറമേ പൃഥിരാജ് ,അഭിനന്ദനവുമായെത്തി. സിനിമാ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ തിയറ്ററുകൾ തുറക്കാൻ ധാരണയായിരുന്നു. മാർച്ച് വരെ വിനോദനികുതി ഒഴിവാക്കുവാനും വൈദ്യുതി ചാർജ് പകുതിയാക്കാനും തീരുമാനമായി. തിയറ്ററുകൾ മറ്റന്നാൾ തുറക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *