ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് : ശോഭ സുരേന്ദ്രൻ മിസോറം ഗവർണറെ കണ്ടു

കേരളത്തിലെ ബിജെപിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിമത നേതാവ് ശോഭ സുരേന്ദ്രൻ മിസോറം ഗവർണർ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. തന്നെ സ്ഥാന മോഹി എന്ന് വിളിക്കാൻ വിളിക്കുന്നതിൽ ദുഃഖമില്ലെന്നു ശോഭ കൂടിക്കാഴ്ച യ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എതിർ ഗ്രൂപ്പുകാരെ അവഗണിക്കുന്നതിൽ പാർട്ടിയിൽ നേതാക്കൾ പ്രതിഷേധത്തിലാണ്.

നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്താൻ ഉണ്ട് എന്ന് പറഞ്ഞു. വിശദമായി പിന്നിട് പറയുമെന്ന് അവർ പറഞ്ഞു.

മറ്റൊരു വിമത നേതാവായ വേലായുധൻ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ കൂടിക്കാഴ്ച പ്രശ്ന ങ്ങൾ വഷളാക്കി എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനിടെയാണ് ഇന്ന് മുൻ ബിജെപി നേതാവായ ശ്രീധരൻ പിള്ളയെ കോഴിക്കോട്ടെ വീട്ടിൽ എത്തി കണ്ടത്.

ബിജെപിക്ക് കേരളത്തിൽ ഒരു പഞ്ചായത്ത് അംഗം പോലും ഇല്ലാതിരുന്ന സമയത്ത് ആണ് താൻ പ്രവർത്തനം തുടങ്ങിയത് എന്ന് ശോഭ പറഞ്ഞു. പാർട്ടി നേതൃത്വം പുനസംഘടിപ്പിച്ചതിന് പിന്നാലെ ആണ് പ്രശ്നങ്ങൾ ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *