വർഗ്ഗീയ ശക്തികൾക്ക് അഴിഞ്ഞാടനുള്ള മണ്ണല്ല കേരളം; സെറ്റ് തകർത്ത വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മിന്നൽ മുരളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് പൊളിച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘സാധാരണഗതിയിൽ നാട്ടിൽ നടക്കാൻ പാടില്ലാത്ത വിഷയമാണ് നടന്നത്. ലക്ഷങ്ങൾ മുടക്കി കഴിഞ്ഞ മാർച്ചിൽ നിർമിച്ച സെറ്റാണ് ഇത്. കൊവിഡ് കാരണം ഷൂട്ടിംഗ് നീളുകയായിരുന്നു. മതവികാരം വ്രണപ്പെട്ടതിനാൽ ബജ്രംഗ്ദൾ ഷൂട്ടിംഗ് സെറ്റ് പൊളിച്ചവെന്നാണ് വാർത്ത. എച്ച്പി ജനറൽ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നു. ഏത് മതവികാരമാണ് വ്രണപ്പെടുന്നത് ? ആ സെറ്റ് ഉണ്ടാക്കാനിടയായ സാഹചര്യം എല്ലാവർക്കും അറിയാം. ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകും’- മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *