Newsbox Exclusive: കൊല്ലത്ത് എൽ.ഡി.എഫിനെ പുറത്താക്കാൻ ഒക്ക ചങ്ങായിമാരായി കോൺഗ്രസ്സും ബി.ജെ.പിയും

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളമാകെ മികച്ച മുന്നേറ്റം നടത്തിയ ഇടതുമുന്നണിക്ക് ‘പണി കൊടുക്കുവാൻ ‘ഒരുങ്ങി ഒക്ക ചങ്ങായി മാർ .കൊല്ലം അഞ്ചാലുംമൂട് പനയം പഞ്ചായത്തിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല .

ആകെ 16 സീറ്റുള്ളതിൽ 9 സീറ്റിണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൽ.ഡി.എഫിന് 7 ഉം കോൺഗ്രസിന് 4 ഉം ,ബി ജെ പി ക്ക് 4 ഉം കോൺ ഗ്രസ് വിമത ന് ഒരു സീറ്റ് എന്നിങ്ങനെയാണ് പഞ്ചായത്തിലെ നിലവിലെ കക്ഷി നില. ഈ മാസം 30 നാണ് പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുക. ഇത് മുന്നണികൾക്ക് നിർണ്ണായകമാകും. ഇതിൽ കോൺഗ്രസ് വിമതനായി മത്സരിച്ച പെരുമൺ വിജയകുമാറിൻ്റെ നിലപാടാകും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണ്ണായകമാവുക. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് പ്രസിഡൻ്റ് സ്ഥാനം ലഭിക്കാതിരിക്കുവാനായി കോൺഗ്രസും ബിജെപിയും വിമതനെ പിന്തുണയ്ക്കും. എന്നാൽ പിന്തുണയ്ക്കുന്ന കാര്യം പരോക്ഷമായി പറയാൻ ഒക്ക ചങ്ങായി മാർ ഇത് വരെ തയ്യാറായിട്ടില്ല. അതേ സമയം കോൺഗ്രസിനൊപ്പം ചേർന്ന് വിമതനായ വിജയകുമാറിനെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി നേതൃത്വം പറയുന്നതിൻ്റെ ശബ്ദരേഖ News Boxന് ലഭിച്ചു . കോൺഗ്രസും ബിജെപിയും പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുമെന്നറിയിച്ചതായും ചർച്ച നടത്തിയതായും പെരുമൺ കിഴക്ക് വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് വിമതനായ പെരുമൺ വിജയകുമാർ വ്യക്തമാക്കി.
അതേ സമയം
വിമതനുമായി ചർച്ച നടത്തിയിട്ടില്ലെന്നും വിജയിച്ച ഏഴ് സ്ഥാനാർത്ഥികളുമായി പ്രസിഡൻ്റ്
തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രതിപക്ഷത്തിരിക്കുവാനും തങ്ങൾ തയ്യാറാണെന്നും ഇടതുമുന്നണിക്ക് വേണ്ടി ഡോ.രാജശേഖരൻ പറഞ്ഞു. കോൺഗ്രസ് യാതൊരു നീക്കവും നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പനയം സജീവ് പറഞ്ഞു. അതേ സമയം കോൺഗ്രസും തങ്ങളും വിമതനെ പിന്തുണയ്ക്കുന്നുണ്ടെന്നും എന്നാൽ വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ പിന്തുണ പരസ്യമായി നൽകാൻ സാധിക്കില്ലെന്നും പനയത്തെ പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞു.ബി.ജെപി ഈ തെരഞ്ഞെടുല്ലിൽ ഏഴിടത്ത് രണ്ടാംസ്ഥാനം നേടുകയും നാല് സീറ്റുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു
എന്നാൽ താൻ കോൺഗ്രസ് വിമതനല്ലെന്നും കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യപ്രകാരമാണ് മത്സരിച്ചതന്നും താൻ ഇപ്പോഴും അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണെന്നും ഉമ്മൻ ചാണ്ടിയെ പോലെയാണ് തൻ്റെ നിലപാടുകളെന്നും പെരുമൺ വിജയകുമാർ പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയുമായി ചർച്ച നടത്തിയ കാര്യവും ഇദ്ദേഹം സമ്മതിച്ചു. ക്രിസ്മസിന് ശേഷമാകും തീരുമാനമെടുക്കുകയെന്നും വിജയകുമാർ പറഞ്ഞു. പനയം പഞ്ചായത്തിൽ രാഷ്ട്രീയ ലാഭത്തിനായി ബി.ജെ പിയുമായി കോൺഗ്രസ് കൂട്ടുകച്ചവടം നടത്തുകയാണെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ഈ കൂട്ടുകെട്ടിലൂടെ മുഖ്യമന്ത്രി പറഞ്ഞ ഒക്ക ചങ്ങായി ബന്ധം പുറത്തായി എന്നാണ് ഇടതു മുന്നണി ഉയർത്തുന്ന ആക്ഷേപം

Leave a Reply

Your email address will not be published. Required fields are marked *