Newsbox Breaking: മുഖ്യമന്ത്രിക്കെതിരെ മൊഴിനൽകാൻ ഇ ഡി യു ടെ സമ്മർദം; സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ന്യൂസ് ബോക്സിന്


തിരുവനന്തപുരം: സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെ നിർബന്ധിക്കുന്നുവെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ്. സ്വപ്ന്നയുടെ ശബ്ദ്ദ സന്ദേശം ന്യൂസ് ബോക്്സിന് ലഭിച്ചു മുഖ്യമന്ത്രിക്കെ്കെതിരെ മൊഴി നൽകിയാൽ തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്വപ്ന ശബ്ദ സന്ദേശത്തിൽ പറയുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതിയാണ് യു. എ. ഇ. കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷ്. എൻ. ഐ. എ. യും കസ്റ്റംസും നടത്തിയ അന്വേഷണത്തിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥർ അടക്കം കേസിൽ പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതിചേർക്കാനുള്ള സംഘടിത ശ്രമം നടക്കുന്നു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകളുമായി സ്വപ്ന തന്നെ രംഗത്തെത്തിയിക്കുകയാണ്.
ആറാം തീയതി മുതൽ ചോദ്യം ചെയ്തതിന്റെ മൊഴിപ്പകർപ്പ് തനിക്ക് വായിക്കാൻ തന്നില്ലെന്നും വേഗത്തിൽ സ്ക്രോൾ ചെയ്യുകയാണുണ്ടായതെന്നും സ്വപ്നയുടെ ഫോൺ സന്ദേശത്തിൽ പറയുന്നു.

രേഖപ്പെടുത്തിയ മൊഴി പൂർണമായും വായിക്കാൻ അനുവദിക്കാതെ നിർബന്ധപൂർവം ഒപ്പിടുവിക്കാനുള്ള ശ്രമമാണ് നടന്നത്. “എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ കൊടുത്തിരിക്കുന്ന
സ്റ്റേറ്റ്മെന്റിൽ ശിവശങ്കറിന്റെ കൂടെ ഒക്ടോബർ മാസം ഞാൻ യൂ എ ഇ യിൽ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കുവേണ്ടി സാമ്പത്തിക ഇടപാടുകളിൽ വിലപേശൽ നടത്തിഎന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വക്കീൽ പറഞ്ഞത്. കോടതിയിൽ ഇത് ഏറ്റുപറഞ്ഞുകഴിഞ്ഞാൽ എന്നെ മാപ്പുസാക്ഷിയാക്കാമെന്ന ഉറപ്പും ഇ ഡി നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു മൊഴി ഞാൻ നൽകിയിട്ടില്ല. എഴുതിവെച്ച കാര്യങ്ങൾ വായിക്കാനുള്ള സാവകാശം പോലും എനിക്ക് നൽകിയില്ല. ഞാൻ ഒരിക്കലും ഇത് ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ അവർ വീണ്ടും ജയിലിൽ വരുമെന്നും എന്നെ ഭീഷണിപ്പെടുത്തി”, ഇത്രയുമാണ് സ്വപ്നയുടെ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം. വീണ്ടും വീണ്ടും ജയിലെത്തി ഇ ഡി ഉദ്യോഗസ്ഥർ തന്നോടിത് തന്നെ ആവിശ്യപ്പെടുന്നതായും സ്വപ്നയുടെ ശബ്ദരേഖയിലുണ്ട്.
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാർ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നു എന്ന ഇടതുമുന്നണിയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് സ്വപ്നയുടെ ഈ ശബ്ദ സന്ദേശം. ഇതോടെ സ്വർണക്കള്ളക്കടത്ത് കേസിൽ സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളെ നല്ല രീതിയിൽ പ്രതിരോധിക്കാൻ ഇടതുമുന്നണിക്ക് സാധിക്കും. കേന്ദ്ര സർക്കാർ കേരളത്തിലെ വികസന മുന്നേറ്റങ്ങൾക്ക് തുരങ്കം വെക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു എന്ന വാദവും ഇതോടെ ശരിവെക്കേണ്ടതായി വരും.

Leave a Reply

Your email address will not be published. Required fields are marked *