Newsbox Breaking: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി 8.30 നായിരുന്നു മരണം സംഭവിച്ചത്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നെന്ന ഗാനമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.
അദ്ദേഹത്തിൻ്റെ നിരവധി കവിതകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

വലയിൽ വീണ കിളികൾ
അനാഥൻ
പ്രണയകാലം
ഒരു മഴ പെയ്തെങ്കിൽ
കണ്ണീർക്കനലുകൾ

എന്നിവയാണ് പ്രധാന കവിതകൾ.
ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-ന് ജനിച്ചത്. അനിൽകുമാർ പി.യു. എന്നാണ് യഥാർത്ഥ പേര്.. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. ഭാര്യ:മായ, മകൾ:ഉണ്ണിമായ.
ഒരു കവിത കൂടി എഴുതി വയ്ക്കാനാവാതെ അനിൽ പനച്ചൂരാൻ സ്വർഗ്ഗലോകത്തേക്ക് മൻമറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *