ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു

അതിവേഗ ഓട്ടക്കാരനും ഒളിമ്പിക്സ് ജേതാവുമായ സൂപ്പർ താരം ഉസൈൻ ബോൾട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് താരം സ്വയം നിരീക്ഷണത്തിൽ പോയി. വെള്ളിയാഴ്ച ബോൾട്ടിന് 34 വയസ് തികഞ്ഞിരുന്നു. സുഹൃത്തുക്കൾ ഇദ്ദേഹത്തിനായി പിറന്നാൾ വിരുന്നൊരുക്കിയിരുന്നു. ഈ വിരുന്ന് കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 100 മീറ്റർ ഓട്ടത്തിൽ എട്ട് തവണയാണ് ബോൾട്ട് സ്വർണ്ണം നേടിയത്.2017ൽ ബോൾട്ട് ട്രാക്കിനോട് വിട പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *