BREAKING:ഇന്ത്യയിൽ ടിക്ക് ടോക്ക് ഉൾപ്പെടെ 59ചൈനീസ് ആപ്പുകൾ നിരോധിച്ചു

ന്യൂഡൽഹി: ചൈനയ്ക്ക് ഡിജിറ്റൽ തിരിച്ചടി നൽകി ഇന്ത്യ.ടിക് ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷൻസ് കേന്ദ്ര സർക്കാർ നിരോധിച്ചു .ഡിജിറ്റൽ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. ചൈനീസ് ആപ്ലിക്കേഷൻസ് വഴി സൈബർ ആക്രമണം ഉണ്ടാകാതിരിക്കുവാൻ കൂടിയാണ് ഈ നടപടിയെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നുണ്ട്.
കേന്ദ്ര സർക്കാരിൻ്റെ ഐ.ടി.ആക്ടിൻ്റെ 69. എ എ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയ്ക്ക് ഇത്തരം അപ്പുകൾ ഭീഷണിയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രാജ്യത്തെ 130 കോടി ജനങ്ങളുടെ സുരക്ഷയെ കൂടി മുൻനിർത്തിയാണ് ഈ നീക്കം. ഓൺലൈൻ വ്യാപാര സൈറ്റായ ആമസോൺ ഫ്ലിപ്പ്കാർട്ട് എന്നിവയിൽ നിന്ന് ചൈനീസ് ഫോണിൻ്റെ വിൽപ്പന നിർത്തിവച്ചിരുന്നു.

banned Apps list

Leave a Reply

Your email address will not be published. Required fields are marked *