പ്രണയദിനത്തിൽ മഹാരാഷ്ട്രയിലെ വിദ്യാർത്ഥികളെ കൊണ്ട് പ്രണയിക്കില്ലെന്ന് പ്രതിജ്ഞ എടുപ്പിച്ചു

അമരാവതി: പ്രണയ ദിനത്തിൽ മഹാരാഷ്ട്രയിലെ വനിതാ കോളേജുകളിലെ വിദ്യാർത്ഥികളെ കൊണ്ട് പ്രണയിക്കില്ലെന്ന് സത്യപ്രതിഞ്ജ ചെയിപ്പിച്ചു. ചന്തുർ റെയിൽവേ സ്റ്റേഷന് സമീമുള്ള മഹിള ആർട്ട്സ് & കോമേഴ്സ് കോളജിലെ കുട്ടികളെ കൊണ്ട് ആരെയും പ്രണയിക്കില്ലെന്നും പ്രണയിച്ച് വിവാഹം കഴിക്കില്ലെന്നും സത്യം ചെയ്യിപ്പിച്ചു. സംഭവം വിവാദമായതോടെ പ്രതികരണവുമായി മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി യശ്മതി താക്കൂർ രംഗത്തെത്തി. അടുത്തിടെ നടന്ന വർധസംഭവത്തെ മുൻനിർത്തിയാണ് കോളജിൽ ഇത്തരത്തിൽ പ്രതിജ്ഞ ചൊല്ലിപ്പിച്ചതിന് പിന്നിലെന്നും അവർ പറഞ്ഞു. വർധയിൽ പ്രണയം നിരസിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റ പെൺകുട്ടി ചികിത്സയിലിരിക്കയാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *