സി.ബി.എസ്.ഇ 10, +2 പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദാക്കി കേന്ദ്ര സർക്കാർ. ജൂലൈയിൽ നടത്താനിരുന്ന 10, 12 ക്ലാസിലെ പരീക്ഷയാണ് റദ്ദാക്കിയത്. സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ പരീക്ഷ നടത്താൻ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ജസ്റ്റിസ് എ.എം. ഖാൻ വിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന കാര്യത്തിൽ വിദ്യാർഥികൾക്ക് തീരുമാനമെടുക്കാം. പരീക്ഷ ഏഴുതേണ്ട എന്നാണ് തീരുമാനമെങ്കിൽ കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ ശരാശരി മാർക്ക് പൊതുപരീക്ഷയ്‌ക്ക് നൽകുമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. സാഹചര്യം അനുകൂലമാകുമ്പോൾ പരീക്ഷകൾ നടത്തുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.അതേസമയം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിൽ SSLC, +2 പരീക്ഷകൾ പൂർത്തിയാക്കിയിരുന്നു. ഇവയുടെ ഫലം ജൂൺ 30 നും +2 ഫലം ജൂലൈ 10 ന് പ്രഖ്യാപിക്കും

Leave a Reply

Your email address will not be published. Required fields are marked *