കൊല്ലത്ത് കുമ്മനത്തിന് മുന്നിൽ വച്ച് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ തമ്മിലടിച്ചു

കൊല്ലം: കൊല്ലത്ത് മിസോറാം ഗവർണറും ബി.ജെപി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കുമ്മനത്തിനു മുന്നിൽ വച്ച് Rss, BJP പ്രവർത്തകർ തമ്മിൽ സംഘർഷം. കഴിഞ്ഞ ദിവസം വൈകിട്ട് ശക്തികുളങ്ങരയിൽ വച്ചാണ് സംഭവം. ശക്തികുളങ്ങര ദേവീ ക്ഷേത്രത്തിൽ നിന്ന് തൊഴുത് പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുമ്മനത്തിൻ്റെ ആശിർവാദം വാങ്ങാനെത്തിയ ശക്തികുളങ്ങര ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥിയും RSS പ്രവർത്തകനുമായ പ്രമോദിനെ ബി ജെ പി പ്രവർത്തകനായ രവി കൈയേറ്റം ചെയ്യുകയായിരുന്നു. RSS കാര്യാ വാഹക് അജയൻ്റെ നേതൃത്വത്തിലുള്ള സംഘവും ബി.ജെപി മണ്ഡലം പ്രസിഡൻറ് രാജുവിൻ്റെ സംഘവുമാണ് ഏറ്റുമുട്ടലുണ്ടായത്. കുമ്മനത്തിൻ്റെ ആശിർവാദം വാങ്ങുന്നതിനിടെ പ്രമോദിൻ്റെ മുണ്ട് അഴിഞ്ഞു പോയി . Rss നേതൃത്വത്തെ അറിയിക്കാതെ കുമ്മനത്തെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം അരങ്ങേറിയത്. സ്ഥലത്ത് വൻ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *