ധാരണ തെറ്റിച്ചു: ഏഷ്യാനെറ്റ് ചർച്ചയിൽ നിന്ന് എ.എൻ.ഷംസീർ ഇറങ്ങിപ്പോയി

തിരുവനന്തപുരം: സി.പി.ഐ .എമ്മുമായി ഉണ്ടാക്കിയ ധാരണ ഏഷ്യാനെറ്റ് തെറ്റിച്ചു എന്ന് ആരോപിച്ചു എ എൻ ഷംസീർ ചാനൽ ചർച്ചകളിൽ നിന്നും ഇറങ്ങി പോയി. സിപിഐ എം പ്രതിനിധികളെ ചർച്ചയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ല എന്ന് ആരോപിച്ചു നേരത്തെ പാർട്ടി ഏഷ്യാനെറ്റിനെ ബഹിഷ്‌കരിച്ചിരുന്നു.

ഈ ബഹിഷ്കരണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു ഏഷ്യാനെറ്റ് പ്രതിനിധികൾ എ കെ ജി സെന്ററിൽ എത്തി അഭ്യർത്ഥിച്ചതിനെ തുടർന്ന് പാർട്ടി തീരുമാനം പിൻവലിച്ചു.

സിപിഐ അംഗമായ ജയശങ്കർ ചർച്ചയിൽ ഉണ്ടെങ്കിൽ സിപിഐ എം പ്രതിനിധി പങ്കെടുക്കില്ല എന്ന് ഏഷ്യാനെറ്റുമായുള്ള ധാരണയിൽ പറഞ്ഞിരുന്നു. ജയശങ്കർ ഉണ്ടെങ്കിൽ അക്കാര്യം അറിയിക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ ചർച്ചയിൽ ധാരണ തെറ്റിച്ചതിനെ തുടർന്ന് ആണ് ഷംസീർ ഇറങ്ങി പോയത്.

Leave a Reply

Your email address will not be published. Required fields are marked *