തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചു. നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചുവെന്ന പരാതിക്ക് പിന്നാലെയായിരുന്നു ആത്മഹത്യ ശ്രമം. വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉറക്കഗുളികകൾ പൊടിച്ച് കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ‘ ആരോഗ്യനിലയിൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ഓൺലൈനായി മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നു കാണിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം സംഗീത നാടക അക്കാദമിക്കു മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായരാണ് തൻ്റെ അവസരം നിഷേധിച്ചതെന്ന് രാമകൃഷ്ണൻ എഫ്.ബി പോസ്റ്റിൽ പരാമർശിച്ചിരുന്നു. സംഗീത നാടക അക്കാദമി വിവാദത്തിൽ ഇദ്ദേഹത്തിൻ്റെ ആരോപണം വസ്തുതാ വിരുദ്ധവും ദുരുദ്ദേശപരവുമാണെന്ന് കെ.പി.എസി ലളിത പ്രതികരിച്ചു.