ധോണിയുടെ വിരമിക്കൽ: നന്ദിയറിയിച്ച് ക്രിക്കറ്റ് ലോകം

റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിൽ ഒരു റണ്ണൗട്ടിൽ തുടങ്ങി റണ്ണൗട്ടിൽ അവസാനിക്കുകയാണ് ധോനി യുഗം. ഇന്ത്യൻ ടീമിനായി ഐ.സി.സിയുടെ മൂന്ന് കിരീടങ്ങളും നേടിയ ‘കൂൾ’ ക്യാപ്റ്റൻ തൻ്റെ ക്രിക്കറ്റ് ഇന്നിങ്ങ്സിന് ഫുൾസ് റ്റോപ്പ് ഇടുമ്പോൾ ധോണിക്ക് നന്ദിയറിച്ച് ക്രിക്കറ്റ് ലോകവും മഹിയുടെ സ്വന്തം ആരാധകരും. 2019 ലോകകപ്പ് സെമി ഫൈനലിനു ശേഷം ഇദ്ദേഹം കളിക്കളത്തിലെത്തിയിട്ടില്ല . ക്രിക്കറ്റ് ഇതിഹാസം സച്ചിനും മുൻ ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ കെ വിൻ പീറ്റേഴ്സൺ മുതൽ ഇളമുറക്കാരായ അജിൻക്യ രഹാന വരെ ധോനിക്ക് നന്ദിയറിച്ച് ട്വീറ്റ് ചെയിതിട്ടുണ്ട്.

2011 ലോകകപ്പ് വിജയമാണ് ജീവിതത്തിലെ മികച്ച നിമിഷമെന്നും ധോണിയുടെ ജീവിതത്തിൻ്റെ രണ്ടാം ഇന്നിങ്ങ്സിന് ആശംസ നേരുന്നതായും സച്ചിൻ ട്വീറ്റ് ചെയ്തു.

താരങ്ങൾ വരും പോകും
ധോനിയെപ്പോലെ ശാന്തനായ മനുഷ്യൻ ഇനി ഉണ്ടാവുകയില്ലെന്ന് വീരേന്ദർ സേവാഗ് ട്വീറ്റ് ചെയ്തു.

ധോണിയുടെ വിരമിക്കൽ യുഗാന്ത്യമാണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു.

എല്ലാ ക്രിക്കറ്റ് കളിക്കാരുടെയും യാത്ര ഒരു ദിവസം അവസാനിക്കുമെന്നും മഹി രാജ്യത്തിന് വേണ്ടി ചെയ്തത് എല്ലാവരുടെയും മനസ്സിൽ ഉണ്ടാകുമെന്ന് ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി ട്വീറ്റ് ചെയ്തത്.

വിരമിച്ചവരുടെ കൂട്ടത്തിലേക്ക് സ്വാഗതമെന്നാണ് മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ ട്വീറ്റ് ചെയ്തത്.

ക്യാപ്റ്റൻ കൂളിൻ്റെ വിരമിക്കൽ പ്രഖ്യാപനത്തിൽ ആരാധകർ വിഷമത്തിലാണെങ്കിലും ഐ.പി.എല്ലിൽ ചൈന്നൈ സൂപ്പർ കിങ്ങ്സിന് വേണ്ടി ധോനി ക്രീസിലെത്തുന്നത് കാണാമെന്ന ആശ്വാസത്തിലാണ് ധോണി ഫാൻസ്.

Leave a Reply

Your email address will not be published. Required fields are marked *