MG gloster: ബ്ലാക്ക് മെയിലിങിനു നെഗറ്റീവ് റിവ്യുവോ.! എം.ജിക്കെതിരെ സുജിത്ത് ഭക്തൻ്റ പോസ്റ്റിന് പിന്നിലെന്ത്?

കൊച്ചി: പ്രമുഖ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ എം.ജിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നെഗറ്റീവ് റിവ്യുവും തുടർന്നുള്ള വിവാദങ്ങളും കത്തിപ്പടരുകയാണ്. വ്ലോഗറായ സുജിത് ഭക്തനാണ് എം.ജിയുടെ ഗ്ലോസ്റ്റർ എന്ന മോഡലിനെതിരെ നെഗറ്റീവ് റ്വ്യു നടത്തിയത്. ബ്ലാക്ക്‌മെയിലിങ്ങിെൻറ ഭാഗമായെണാണ് ഇത്തരമൊരു റിവ്യുവെന്ന് കാട്ടി എം.ജിയുടെ കേരളത്തിലെ ഡീലർമാർ രംഗത്തെത്തി.

എം.ജിയുടെ ഹെക്ടര്‍ എന്ന മോഡല്‍ നേരത്തെ സുജിത് ഭക്തൻ വാങ്ങിയിരുന്നു. ഗ്ലോസ്റ്റര്‍ വാങ്ങുന്നതിനായി സമീപിച്ചുവെന്നും ആവശ്യപ്പെട്ട തുക ഡിസ്‌കൗണ്ട് ആയി നല്‍കാത്തത് കൊണ്ടാണ് അദ്ദേഹം നെഗറ്റീവ് റിവ്യൂ നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

MG GLOSTER

44.5 ലക്ഷം രൂപയോളം വില വരുന്ന ഗ്ലോസ്റ്ററിന് 9.5 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടാണ് ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്. വിതരണക്കാര്‍ എം.ജിയുടെ മേൽ അധികൃതരുമായി ചര്‍ച്ച നടത്തിയശേഷം 40 ലക്ഷം രൂപയ്ക്ക് വാഹനം നല്‍കാമെന്ന് അറിയിച്ചു.

sujith bhakthan (image source: Google)

35 ലക്ഷം രൂപയ്ക്ക് നല്‍കണമെന്നും അല്ലെങ്കില്‍ നെഗറ്റീവ് റിവ്യൂ ഇടുമെന്നും പറഞ്ഞ് രണ്ടാഴ്ചയോളം വിതരണക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് ലഭ്യമാകുന്ന വിവരം.
ഗ്ലോസ്റ്റര്‍ മോശം വാഹനമാണെന്നും എം.ജി ഗാരേജില്‍ നിന്ന് പുറത്ത് ഇറങ്ങാത്ത വാഹനമാണെന്നും പറഞ്ഞാണ് റിവ്യുവായി പോസ്റ്റിട്ടത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടർന്നാണ് ബ്ലാക്ക് മെയിലിങാണ് പിന്നിലെന്ന് വിശദീകരണവുമായി വിതരണക്കാർ രംഗത്തെത്തിയത്. സുജിത്തുമായുള്ള സംഭാഷണത്തിെൻറ റെക്കോര്‍ഡ് വിതരണക്കാരുടെ പക്കലുണ്ടെന്നാണ് വിവരം.

അതേ സമയം എം.ജി ഗ്ലോസ്റ്ററുമായി ബന്ധപ്പെട്ട് നിരവധി പോസിറ്റീവ് കമൻ്റുകളും രംഗത്തുണ്ട്

Leave a Reply

Your email address will not be published. Required fields are marked *