ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊല്ലം: ഇന്ന് ഗാന്ധിജയന്തി ദിനത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ പേരിൽ ജില്ലയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവ്വകലശാലയുടെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെയാണ് ഉദ്ഘാടനം നിർവഹിക്കുക. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ അധ്യക്ഷത വഹിക്കും.

ഉദ്ഘാടനത്തിന് പാസ് മുഖേനയാണ് പ്രവേശനം:. 100 പേരേ മാത്രമേ അനുവദിക്കു. ഉദ്ഘാടനം തത്സമയം കാണാനായി നഗരത്തിൻ്റെ വിവിധയിടങ്ങളിൽ എൽ.ഇ.ഡി വാളുകൾ ഒരുക്കുന്നതിനും പദ്ധതിയുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിക്കും.


യൂണിവേഴ്സിറ്റിയുടെ
ആസ്ഥാനം കൊല്ലം ജില്ലയിലെ കുരീപ്പുഴയിൽ. കൊല്ലം ബൈപ്പാസിലെ കുരീപ്പുഴ പാലത്തിന് സമീപമുള്ള മുൻപ് സി.ബി.എസ്.ഇ സ്ക്കൂളിനായി നിർമ്മിച സേക്രട്ട് ഹാർട്ട് സ്ക്കൂളിൻ്റെ ഭാഗമായ ചൂരവിളാസിലാണ് സർവകലാശാല പ്രവർത്തനം ആരംഭിക്കുക. .എം. മുകേഷ് എം.എൽ.എ ചെയർമാനായും കലക്ടർ ബി.അബ്ദുൾ നാസർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചിരുന്നു. 12000 ചതുരശ്ര അടിയി വിസ്തൃതിയിലുള്ളതാണ് കെട്ടിടം. ഓഡിറ്റോറിയം, ലിഫ്റ്റ്, സെമിനാർ ഹാൾ, ആധുനിക സജ്ജീകരണങ്ങളോടെയുള്ള ക്ലാസ് മുറികൾ വിശാലമായ കാർ പാർക്കിങ്ങ് എന്നിവയുണ്ട്. കേരള, എം’ ജി ,കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വിദുരവിദ്യാഭ്യാസ പദ്ധതികൾ ഒറ്റ കുടക്കീഴിലാക്കിയായിരിക്കും സരവകലാശാലയുടെ പ്രവർത്തനം. ദേശീയ അന്തർദ്ദേശീയ തലത്തിലുള്ള വിദഗ്ദ്ധരായ അദ്ധ്യാപകർ ഓൺലൈനായി ക്ലാസെടുക്കുക. താത്കാലികമായാണ് കുരീപ്പുഴയിൽ യുണിവേഴ്സിറ്റി പ്രവർത്തനം തുടങ്ങുന്നതെങ്കിലും പിന്നിട് ഇവിടെ സ്ഥിരമാക്കാനും സാധ്യതയുണ്ട്. ചുരവിള ഗ്രൂപ്പിന് നിശ്ചിത തുക കരാർ പ്രകാരം നൽകിയാണ് സർവകലാശാലയ്ക്കായി കുരീപ്പുഴയിലെ കെട്ടിടം ഏറ്റെടുത്തിരിക്കുന്നത്.പി.ഡബ്ല്യൂ.ഡി നിരക്കിൽ ആണ് കെട്ടിടം വാടകയ്ക്ക എടുത്തിരിക്കുന്നത്.ഇതിന് ജില്ലാ ഭരണാധികാരിയായ കലക്ടർക്ക് അനുമതി നൽകിയതായി ഉന്നത വിദ്യാഭ്യസ മന്ത്രി കെ.ടി.ജലീലിൻ്റെ ഓഫീസ് അറിയച്ചു. ശാസ്ത്ര വിഷയങ്ങൾക്കാകും തുടക്കത്തിൽ കൂടുതൽ കോഴ്‌സുകൾ ഉണ്ടാകുക. കോഴ്സുകളുമായി ബന്ധപ്പെട്ട് സർക്കാർ എയ്ഡഡ് കോളജുകളുമായി ധാരണാപത്രത്തിൽ ഒപ്പിടുകയും ചെയ്യും .

Leave a Reply

Your email address will not be published. Required fields are marked *