വാഹന പരിശോധനയ്ക്കിടെ വയോധികൻ്റെ കരണത്തടിച്ച എസ്.ഐയ്ക്ക് സ്ഥലമാറ്റം; കഠിന പരിശീലത്തിനയയ്ക്കും

കൊല്ലം: ആയൂരിൽ ഹെൽമറ്റ് ധരിക്കാത്തതിന് വാഹന പരിശോധയ്ക്കിടയിൽ വയോധികനെ കരണത്തടിച്ച സംഭവത്തിൽ പ്രൊബേഷൻ എസ്.ഐയ്ക്ക് സ്ഥലം മാറ്റം. എസ്.ഐ നജീമിനെയാണ് കഠിന പരിശീലനത്തിനായി കുട്ടിക്കാനത്തെ കെ.എ.പി ബറ്റാലിയൻ അഞ്ചിലേക്കാണ് മാറ്റിയത്. വിശദമായ അന്വേഷണശേഷം തുടർ നടപടി സ്വീകരിക്കുമെന് കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെയാണ് എസ് ഐ ബുധനാഴ്ച്ച രാവിലെയാണ് സംഭവം.

വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ഞപ്പ,റയിൽ രാമാനന്ദൻ നായരും പൊടിമോൻ എന്നയാളും ബൈക്കിലെത്തിയത് ഇവർക്ക് ഹെൽമറ്റ് ഇല്ലായിരുന്നു. ഇരുവരോടും 500 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടെങ്കിലും കൂലിപ്പണിക്കാരാണ് തങ്ങളെന്നും ഇപ്പോൾ പണമെടുക്കാനില്ലെന്ന് പറഞ്ഞതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കാൻ എസ്.ഐയും സംഘവും ശ്രമിച്ചു. പൊടി മോനെ ആദ്യം വാഹനത്തിൽ കയറ്റുകയും രാമാനന്ദൻനായരെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കവേ ഇദ്ദേഹം പ്രതിരോധിക്കുകയും ചെയ്തു തുടർന്ന് എസ്.ഐ നജീം ബലപ്രയോഗിച്ച് ജീപ്പിനുള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടയിൽ താൻ രോഗിയാണെന്ന് രാമാനന്ദൻ നായർ അറിയിക്കുകയായിരുന്നു.ഇത് വകവയ്ക്കാതെ ഇയാളെ ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് എസ്.ഐ നജീം വയോധികന വലിച്ചിഴച്ച് ജീപ്പിലേക്ക് കയറ്റുന്നതിനിടെ കരണത്തടിച്ചത്. സമീപത്തുണ്ടായിരുന്ന ചിലർ ദ്യശ്യങ്ങൾ മൊബൈലിൽ പകർത്തിയിരുന്നു. രാമാനന്ദൻനായർ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചത് തടഞ്ഞത് മാത്രമേ ഉള്ളുവെന്നാണ് പോലീസ് വിശദീകരണം. എന്നാൽ വീഡിയോ വൈറലാകുകയും വാർത്തയാകുകയും ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ് പി യോട് റൂറൽ എസ്.പി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐയുടെ പ്രതികരണത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണു യരന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *