പി. ആര്‍ ഫാക്ടറിയില്‍ മുളയിടുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയം

ഉമ്മച്ചന്റെ പി.ആര്‍ വര്‍ക്കില്‍ ഞെട്ടി ചെന്നിത്തല

ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടമാധ്യമങ്ങളിലൊന്ന് അദ്ദേഹത്തിനുവേണ്ടി പുതിയപേനയില്‍ മഷിനിറച്ചുതുടങ്ങി. ജനപ്രതിനിധിയായി അമ്പതുവര്‍ഷം പൂര്‍ത്തയാകുന്ന ഉമ്മന്‍ചാണ്ടിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതിന് പ്രത്യേക കോളങ്ങള്‍തന്നെ അവര്‍ തുറന്നിട്ടു. നാല് വര്‍ഷത്തോളം ഇരട്ടച്ചങ്കനെ വാഴ്ത്തിയ മാധ്യമങ്ങള്‍ അവരുടെ യഥാര്‍ത്ഥ അജണ്ട നിശ്ചയിച്ചുകഴിഞ്ഞു. ഏറ്റവും വൈരുദ്ധ്യം പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ പി.ആര്‍ ആരോപണം ഉയര്‍ത്തിവിട്ട യു.ഡി.എഫ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഇമേജ് മേക്കിങ്ങിനായി അണിനിരക്കുന്ന പി.ആര്‍ വര്‍ക്ക് കണ്ട് അമ്പരക്കുകയാണ്.

കെ.പി.എസ്

ഉമ്മച്ചന്റെ പി.ആര്‍ വര്‍ക്കില്‍ ഞെട്ടി ചെന്നിത്തല

ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും 2021ലെ നിയമസഭ തെരഞ്ഞെടുപ്പും അടുത്തിരിക്കെ ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ജൂലൈയില്‍ സി ഫോറുമായി ചേര്‍ന്ന് ഒരു സര്‍വേ ഫലം പുറത്തുവിട്ടിരുന്നു. ഭരണത്തുടര്‍ച്ച എന്ന ചരിത്രം പിറക്കുമെന്ന പ്രവചനമായിരുന്നു അതിനെ ശ്രദ്ധേയമാക്കിയതെങ്കിലും ആ പ്രവചനത്തെ കടത്തിവെട്ടുന്ന ചില ‘വന്‍ കണ്ടെത്തലുകളും’ അതിലുണ്ടായിരുന്നു. ഭാവിമുഖ്യമന്ത്രി ആരാകണം എന്നതായിരുന്നു ആ സര്‍വേയിലെ ഒരു ചോദ്യം. അതില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കിട്ടിയത് വെറും അഞ്ച് ശതമാനത്തിന്റെ പിന്തുണ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് കിട്ടിയത് ഏഴ് ശതമാനമാനമാണന്നോര്‍ക്കണം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 23ഉം മുഖ്യമന്ത്രി പിണറായി വിജയന് 27ഉം ശതമാനമായിരുന്നു പിന്തുണ.

image ; asianet news

ഈ സര്‍വേ ഫലം സൂചിപ്പിക്കാനുള്ള കാരണം തുടര്‍ന്ന് കേരളരാഷ്ട്രീയത്തിലുണ്ടായ ഗതിമാറ്റവും വിവാദങ്ങളും മാധ്യമങ്ങളുടെ അജണ്ടനിശ്ചയിക്കലും സൂചിപ്പിക്കാന്‍ മാത്രമാണ്. ജനപ്രതിനിധിയായി അരനൂറ്റാണ്ട് തികക്കുകയാണ് ഉമ്മന്‍ചാണ്ടി.രണ്ട് തവണ മുഖ്യമന്ത്രിയുമായി. സോളാര്‍ കേസും അഴിമതിയും നിറം കെടുത്തിയ കഴിഞ്ഞ ഭരണത്തില്‍നിന്ന് തോറ്റമ്പി പിന്മാറുമ്പോള്‍ കേരളരാഷ്ട്രീയത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാതെ പല അപഖ്യാതികളും ഉമ്മന്‍ചാണ്ടിയുടെ പേരില്‍കേട്ടു. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് തന്നെ പീഡിപ്പിച്ചതായി ഒരുവനിത തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി. സര്‍ക്കാറിന്റെ മുഖം നഷ്്ടപ്പെടുകയും നിയമസഭതെരഞ്ഞെടുപ്പില്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പിന് ശേഷം നാമമാത്രമായി പ്രതിപക്ഷത്തിരിക്കേണ്ടിവന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും ആശാവഹമല്ലായിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവെന്നനിലയില്‍ പരസ്പര വിരുദ്ധമായ ആരോപണങ്ങളിലൂടെ പരിഹാസ്യനാകേണ്ടിവന്നു. സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാമായിരുന്ന നിരവധി ആരോപണങ്ങള്‍ ഉണ്ടയില്ലാവെടികളായി അവശേഷിച്ചു. ഒടുവില്‍ സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തോടെ കോണ്‍ഗ്രസ് അനുകൂല അജണ്ഡകള്‍, അഥവാ സി.പി.എം വിരുദ്ധ അജണ്ഡകള്‍ മെനഞ്ഞെടുക്കുന്ന മാധ്യമങ്ങളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് ഒരുവിധം ഉയര്‍ത്തെഴുന്നേറ്റു.

image; Asianet c FORE survey

സ്വര്‍ണക്കള്ളക്കടത്ത് കേസുള്‍പ്പെടെ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാവുന്ന നിരവധി ആരോപണങ്ങള്‍ കൈയില്‍കിട്ടി. സ്പ്രിങ്ക്ളര്‍, കണ്‍സള്‍ട്ടന്‍സി, ലൈഫ്, സ്വര്‍ണക്കള്ളക്കടത്ത്, ഒടുവില്‍ ഒരുമന്ത്രിയെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത അപൂര്‍വ സംഭവങ്ങളില്‍ എത്തിനില്‍ക്കുന്നു കേരള രാഷ്ട്രീയം.

നാല് വര്‍ഷത്തിലേറെ കാലം പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ ഇടനാഴിയിലെവിടും ഉമ്മന്‍ചാണ്ടിയുടെ പേര് പറഞ്ഞ് കേട്ടിട്ടില്ല. അത്തരത്തില്‍ രാഷ്ട്രീയ പ്രസക്തമായ ഒരുപ്രസ്താവനപോലും അദ്ദേഹത്തില്‍നിന്ന് ആരും ഓര്‍ത്തിരിക്കുന്നുണ്ടാകില്ല.

കോണ്‍ഗ്രസ് ഒരാള്‍ക്കൂട്ടമാണെന്ന് അതിലെ അണികള്‍തന്നെ സമ്മതിക്കും. ആള്‍ക്കൂട്ടത്തില്‍ കൈയൂക്കുള്ളവന്‍ കാര്യക്കാരനാകും. തെരഞ്ഞെടുപ്പിന്റെ അണിയറസംസാരങ്ങള്‍ ഉയരുന്നതിനിടെ ഉമ്മന്‍ചാണ്ടി പൊടുന്ന കേരളരാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തു. ഒരുപക്ഷേ, ഇനിയുള്ള നാളുകള്‍ ചെന്നിത്തലയെ അപ്രസക്തനാക്കുന്ന ഉമ്മന്‍ചാണ്ടിയെയാകും കേരളം കാണുക. സാക്ഷാല്‍, കെ. കരുണാകരന്‍പോലും തോറ്റുപോയ ചാണക്യബുദ്ധി ഇനി മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കും. അടുത്ത മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചെന്നിത്തല ഏറ്റവും യോഗ്യനാണെന്ന് ആദ്യവെടിപൊട്ടിച്ച് അദ്ദേഹം കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു.

troll from fb

ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടമാധ്യമങ്ങളിലൊന്ന് അദ്ദേഹത്തിനുവേണ്ടി പുതിയപേനയില്‍ മഷിനിറച്ചുതുടങ്ങി. ജനപ്രതിനിധിയായി അമ്പതുവര്‍ഷം പൂര്‍ത്തയാകുന്ന ഉമ്മന്‍ചാണ്ടിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നതിന് പ്രത്യേക കോളങ്ങള്‍തന്നെ അവര്‍ തുറന്നിട്ടു

fb troll

നാല് വര്‍ഷത്തോളം ഇരട്ടച്ചങ്കനെ വാഴ്ത്തിയ മാധ്യമങ്ങള്‍ അവരുടെ യഥാര്‍ത്ഥ അജണ്ട നിശ്ചയിച്ചുകഴിഞ്ഞു. ഏറ്റവും വൈരുദ്ധ്യം പിണറായി വിജയന്‍ സര്‍ക്കാറിനെതിരെ പി.ആര്‍ ആരോപണം ഉയര്‍ത്തിവിട്ട യു.ഡി.എഫ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ഇമേജ് മേക്കിങ്ങിനായി അണിനിരക്കുന്ന പി.ആര്‍ വര്‍ക്ക് കണ്ട് അമ്പരക്കുകയാണ്.

crtsy; indiatoday

കോവിഡ് പ്രതിസന്ധിയെ അതിജീവിക്കുന്നതില്‍ കേരളത്തിലെ ആരോഗ്യമേഖലയുടെ മിടുക്ക് ലോകമാധ്യമങ്ങളെല്ലാം വാര്‍ത്തയാക്കിയപ്പോള്‍ അത് പി.ആര്‍ ഏജന്‍സിയുടെ പണിയാണെന്നാണ് യു.ഡി.എഫ് പറയാതെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം പ്രൈംടൈമില്‍ വന്‍ റേറ്റിങ് ആവുകയും ജനസമ്മതി വര്‍ധിക്കുകയും ചെയ്തതോടെ അതിനെതിരെയും പി.ആര്‍ ഏജന്‍സി ആരോപണവുമായി രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷനും രംഗത്തെത്തിയിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ ഒരുപടികൂടി കടന്ന് സ്ത്രീവിരുദ്ധ പരാമര്‍ശം വരെ ആരോഗ്യമന്ത്രിക്കെതിരെ ഉയര്‍ത്താന്‍ മടിച്ചില്ല.

image; india today

ഏതാനും ആഴ്ചകളായി ഉമ്മന്‍ചാണ്ടിയുടെ പി.ആര്‍ വാര്‍ത്തകള്‍ വാര്‍ത്താമാധ്യമങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും നിറയുമ്പോള്‍ ഇതേ പി.ആര്‍വര്‍ക്ക് തിരിഞ്ഞ് കുത്തുകയാണോയെന്ന് ശങ്കിക്കുന്നവരില്‍ ഈ നേതാക്കളുമുണ്ട്. വാഴ്ത്തുകള്‍ക്ക് എതിര്‍വാ പറയാന്‍ മാധ്യമങ്ങളുമില്ല. ബംഗളൂരു ആസ്ഥാനമായ പി.ആര്‍. കമ്പനിയാണ് ഉമ്മന്‍ചാണ്ടിയുടെ ഇമേജ് മേക്കിങ് ഏറ്റെടുത്തതെന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ അണിയറ സംസാരമുണ്ട്. മുഖ്യമന്ത്രികുപ്പായം തുന്നിയിരിക്കുന്ന കോണ്‍ഗ്രസിലെ പ്രമുഖര്‍ ഇനി പി.ആര്‍ ഏജന്‍സിക്ക് പിറകില്‍ വാഴ്ത്ത് പാട്ടുകള്‍ക്ക് കര്‍ട്ടനുയര്‍ത്തുന്നത് കാണാം.

fb post

വരും നാളുകളില്‍ കേരളം ചര്‍ച്ച ചെയ്യുന്നത് രണ്ടു കാര്യങ്ങള്‍ മാത്രമായിരിക്കും. ഒന്ന് സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകളുടെ കുത്തൊഴുക്ക്. രണ്ട് മുഖ്യമന്ത്രികുപ്പായം തുന്നിയിരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ അണിയറ നാടകങ്ങള്‍. ഭരണത്തിന്റെ നാലംവര്‍ഷം അങ്ങനെയാണ് കോണ്‍ഗ്രസും അവരുടെ മാധ്യമങ്ങളും ആഘോഷിക്കുക.

troll from fb

Leave a Reply

Your email address will not be published. Required fields are marked *