രമേശ് ചെന്നിത്തലയ്ക്ക് സ്വപ്ന സുരേഷ് ഐഫോൺ നൽകിയെന്ന യുണിടാക് എം.ഡി

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങി നൽകിയെന്ന് യൂണി ടാക് എംഡി.സന്തോഷ് ഈപ്പൻ. ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് നിർണ്ണായക വെളിപ്പെടുത്തൽ. കഴിഞ്ഞ ഡിസംബർ രണ്ടിന് യു. എ. ഇ യുടെ ദേശീയ ദിനാഘോഷത്തിന് എത്തുന്നവർക്ക് സമ്മാനമായി നൽകാനാണ് മൊബൈൽ സ്വപ്ന മൊബൈൽ ആവശ്യപ്പെട്ടത്. ഈ ചടങ്ങിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർക്ക് ഇത് സമ്മാനമായി നൽകുകയായിരുന്നു

. ഐ.ഫോൺ വാങ്ങിയ ബില്ലും ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കൂടാതെ ഭാവിയിലും മറ്റ് കരാർ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫോണുകൾ സമ്മാനിച്ചതെന്നും ഹരജിയിൽ വ്യക്തമാക്കുന്നുണ്ട്.
ലൈഫ് മിഷനിൽ വിവാദമുയർത്തിക്കൊണ്ടു വന്ന പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ സംഭവം

Leave a Reply

Your email address will not be published. Required fields are marked *