എസ്.എസ്.എൽ.സി ഫലം നാളെ; വിപുലമായ സൗകര്യങ്ങളുമായി കൈറ്റ്

തിരുവനന്തപുരം: എസ്.എസ്.എൽ.സി ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 10ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുക. വിപുലമായ സൗകര്യങ്ങളുമായി കൈറ്റ് വിക്ടേഴ്സും . WWW.result.kite.kerala.gov.in എന്ന വെബ് സൈറ്റ് വഴിയും ‘ സഫലം (saphalam ) 2020 എന്ന ആപ്പ് വഴിയും ഫലമറിയാം. റിസൾട്ടിനു പുറമേ വിഷയാധിഷ്ഠിത അവലോകനം, റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവയും ഇവ രണ്ടിലും ലഭിക്കും. കോവിഡ്- 19 അടിസ്ഥാനത്തിൽ ഫലം എളുപ്പം അറിയാനായി സ്കൂളുകളുടെ ‘സമ്പൂർണ്ണ ‘ പോർട്ടലുകളിലും ഫലമെത്തിക്കാൻ ഇത്തവണ അവസരം ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *