ലാവ്‌ലിൻ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി

തിരുവനന്തപുരം: വിവാദമായ എസ്.എൻ.സി ലാവ്‌ലിൻ കേസ് സുപ്രീം കോടതി പുതിയ ബഞ്ചിലേക്ക് മാറ്റി. ജസ്റ്റിസുമാരായ യു.യു.ലളിത്, വിനീത് സരൺ എന്നിവരടങ്ങിയ ബഞ്ചാണ് ഇനി മുതൽ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായിരുന്ന ബഞ്ചാണ് നിലവിൽ കേസ് പരിഗണിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

1995ലാണ് സംസ്ഥാന സർക്കാരിന്റെ ജലവൈദ്യുതി പദ്ധതിയിൽ കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എൻ.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിൻ കേസിന് കാരണമായത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോത്രി വിധി വിശദമായ വസ്തുതകർ പരിശോധിക്കാതെയാണെന്ന് സി ബി.ഐ ഹരജിയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *