എം.ശിവശങ്കറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ ഐ.ടി.സെക്രട്ടറി എം .ശിവശങ്കറിനെ നെഞ്ച് വേദനയെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുഴഞ്ഞു വീണതിനെ തുടർന്ന് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം പോകും വഴിയാണ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.തുടർന്ന് കസ്റ്റംസ് അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ശിവശങ്കർ കാർഡിയാക് ഐസിയുവിലാണ് ശനിിയാഴ്ചആൻജിയോഗ്രാം വേണമെന്ന് ഡോക്ടർമാർ .നിർദ്ദേശിിച്ചിട്ടുണ്ട്.

ചോദ്യം ചെയ്യലിനെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ നിന്നു മടങ്ങി.

ആറുമണിക്ക്

തിരുവനന്തപുരം ഓഫീസിലെത്താൻ ആവശ്യപ്പെട്ട് കസ്റ്റംസ് അധികൃതർ ഒദ്യോഗിക വാഹനത്തിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *