പോരാളി ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു

കൊല്ലം: തള്ള് ഇല്ലാതെ തല്ലുമായി ഒരു കൂട്ടം ചെറുപ്പക്കാർ . സുഹൃത്തുക്കളായ യുവാക്കൾ പരീക്ഷണാർത്ഥം തയ്യാറാക്കിയ വെബ് സീരീസായ ‘പോരാളി’ മികച്ച പ്രതികരണവുമായി മുന്നേറുന്നു.
പ്രശസ്ത സിനിമാ താരം ആൻ്റണി വർഗീസ് ( പെപ്പെ ) തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. യുവാക്കൾക്കിടയിലുള്ള തള്ളുകളെ പ്രതി പാതിച്ചാണ് ഷോർട്ട് ഫിലിം തയ്യാറാക്കിയിരിക്കുന്നത്.


പേപ്പർബോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ സുജിത്കുമാർ നിർമ്മിച്ച് അരുൺരാജാണ് “പോരാളി” സംവിധാനം ചെയ്യുന്നത്. “പോരാളി”യുടെ ഫസ്റ്റ്ലുക്ക്‌ പോസ്റ്റർ പ്രശസ്ത സംവിധായകൻ അജയ് വാസുദേവ് കഴിഞ്ഞ ബുധനാഴ്ച റിലീസ് ചെയ്തിരുന്നു. തിരക്കഥ, സംഭാഷണം അരുൺ പ്രഭ, ഛായാഗ്രഹണം ശ്രീലാൽ.എം. കുറുപ്പ്, അരുൺ രാജ്, ചിത്രസംയോജനം വിഷ്ണുലാൽ കൊല്ലം, ബി.ജി.എം സേതുരാമൻ കൊല്ലം, സൗണ്ട് എഫക്ട്സ് റോഷൻ ബാബു, ആദർശ് ദേവൻ, അസ്സോസിയേറ്റ് ഡയറക്ടർ വിജേഷ് കുമാർ, ഡിസൈൻസ് ബൈജു ബാലകൃഷ്ണൻ. അഭിനേതാക്കൾ – അഭിനവ് അരുൺ, അരുൺ പ്രഭ, സുജിത്ത്.എസ് , വിഷ്ണു വിജയൻ, വിജേഷ് കുമാർ, സ്മിത, നിബിത. പേപ്പർബോട്ട് സ്റ്റുഡിയോസിന്റെ വെബ് സീരീസ് തുടങ്ങുന്നതിന്റെ മുന്നോടിയായാണ് പരീക്ഷണ അടിസ്ഥാനത്തിൽ പേപ്പർബോട്ട് എക്സ്പിരിമെന്റസ് എന്ന രൂപേണ സ്വന്തം യൂട്യൂബ് ചാനലിൽ ഈ ഷോർട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *