കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ചു: ഡ്രൈവർ അറസ്റ്റിൽ

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുള്ളിൽ വച്ച് പീഡിപ്പിച്ചു. കേസിൽ 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ കായംകുളം കീരിക്കോട് സ്വദേശി നൗഫൽ (29) ആണ് അറസ്റ്റിലായത്. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളും വധശ്രമക്കേസിലെ പ്രതിയുമാണെന്ന് പോലീസ് പറഞ്ഞു. ആശുപത്രിയിലേക്ക് പോകും വഴിയാണ് പീഡിപ്പിച്ചത്. ഇന്ന് രാത്രി ഒരു മണിക്കാണ് സംഭവം. സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആംബുലൻസിൽ രണ്ട് യുവതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിലൊരാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിവിട്ട ശേഷം ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി രോഗിയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം എഫ്.എൽ.ടി.സിയിലെത്തിയ യുവതി അധികൃതരോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ആരോഗ്യ പ്രവർത്തകർ പോലീസിൽ അറിയിക്കുകയായിരുന്നു. യുവതിയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്തികരമാണ്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാൾ എങ്ങനെ 108 ആംബുലൻസിൻ്റെ ഡ്രൈവറായി എന്നതും പോലീസ് അന്വേഷിച്ച് വരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *