സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ

തൃശൂർ: സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയിൽ.
മറ്റൊരാശുപത്രിയിൽ നിന്ന് ഇന്നാണ് ജൂബിലി മിഷനിൽ കൊണ്ടുവന്നത്. ഇടുപ്പെല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. നിലവിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കീഴിൽ വെൻ്റിലേറ്ററിലാണ്. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന് ആശുപത്രി പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിനിൽ പറയുന്നു.


. സച്ചി -സേതു കൂട്ടുകെട്ടിൽ മലയാളത്തിൽ നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് പിറന്നത്. സച്ചിയുടെ തിരക്കഥയിൽ ഒരുങ്ങിയ റൺ ബേബി റൺ, രാമലീല, അയ്യപ്പനും കോശിയും അനാർക്കലി എന്നിവ സൂപ്പർഹിറ്റുകളായിരുന്നു. അനാർക്കലിയുടെയും അയ്യപ്പനും കോശിയുടെയും സംവിധായകനും സച്ചിയാണ്.

Leave a Reply

Your email address will not be published. Required fields are marked *