പ്രവാസികൾക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: പ്രവാസികൾക്കുള്ള കോവിഡ് ധനസഹായ വിതരണം ആരംഭിച്ചു.ജനുവരി ഒന്നിന് ശേഷം തൊഴിൽ, വിസ, കാലാവധി കഴിയാത്ത പാസ്പോർട്ട് എന്നിവയുമായി നാട്ടിലെത്തുകയും ലോക് ഡൗൺ മൂലം മടങ്ങാൻ കഴിയാതിരുന്ന പ്രവാസി മലയാളികൾക്ക് സർക്കാർ നോർക്ക വഴി പ്രഖ്യാപിച്ച ധനസഹായമാണ് വിതരണം ആരംഭിച്ചത്. 5000 രൂപയാണ് ധനസഹായം. നോർക്ക പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കാണ് തുക നൽകുന്നത്.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് , ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ സമർപ്പിച്ച ഭാര്യ/ ഭർത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *