അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു.ഇരുവരെയും മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതാഭ് ബച്ചൻ
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കോവിഡ് ബാധിച്ച വിവരം പുറത്തുവിട്ടത്.കുടുബാoഗങ്ങളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഇവരുടെ സ്രവങ്ങളും പരിശോധനയ്ക്ക അയച്ചിട്ടുണ്ടെന്നും അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു. ബിഗ് ബിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സ്ഥിതിയില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *