മന്ത്രി കെ.ടി.ജലീലിന് ക്ലീൻ ചിറ്റ് നൽകി ഇ.ഡി; സ്വർണ്ണക്കടത്തുമായി ബന്ധമില്ലെന്ന് ഇ.ഡി

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിൻ്റെ മൊഴി ത്യപ്തികരമാണെന്ന് ഇ.ഡി. മന്ത്രിയെ ഇനി ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് എൻഫോഴ്സ്മെൻ്റ് വ്യത്തങ്ങൾ നൽകുന്ന സൂചന. സ്വർണ്ണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ഇ.ഡി കെ.ടി.ജലി ലീൻ്റെ മൊഴിയെടുത്തത്. ഇതിനെതിരെ പ്രതിപക്ഷസംഘടനകൾ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയും അക്രമാസക്തമാകുകയും ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളമാണ് ജലീലിനെ ഇ.ഡി. ചോദ്യം ചെയ്തത്.എന്നാൽ ഇതിൽ നിന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്നും എൻഫോഴ്സ്മെൻ്റ് വ്യക്തമാക്കി. ഇ.ഡിയുടെ ഈ നിലപാട് സർക്കാരിനും മന്ത്രിക്കും നൽകുന്ന ആത്മവിശ്വാസം വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *