കൊല്ലം (അഞ്ചാലുംമൂട് ): കോവിഡ് മഹാവ്യാധിയെ പേടിക്കാതെ ആ യുവാക്കൾ കടന്നു വന്നു. ഇവരുടെ സുഹൃത്തും സഹപ്രവർത്തകനുമായ വിഷ്ണുവിൻ്റെ മുത്തശ്ശിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു ഡി.വൈ.എഫ്.ഐ പ്രവർത്തകർ.

തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് ബ്രാഞ്ചിലെ സി.പി.ഐ.എം അംഗവും ഡി.വൈ.എഫ്.ഐ ഷാപ്പ് മുക്ക് യുണിറ്റ് പ്രസിഡൻ്റുമായ വിഷ്ണുവിൻ്റെ മുത്തശ്ശി രാധ (74) ൻ്റെ മൃതദേഹമാണ് ഡി.വൈ.എഫ്.ഐ തൃക്കടവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി പ്രവർത്തകർ പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മുളങ്കാടകത്തെ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചത്.

കോവിഡ് ബാധിച്ച് മരിച്ച രാധയുടെ മൃതദേഹം സംസ്ക്കരിച്ച മാതൃകയായ ഡി.വൈ.എഫ്.ഐ തൃക്കടവൂർ വെസ്റ്റ് മേഖല കമ്മിറ്റി അംഗങ്ങളായ വിപിൻ, മഹേഷ്, അജ്മൽ
രാധ വാർദ്ധക്യസഹജമായ അസുഖം മൂലം കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. റിസൾട്ട് പോസിറ്റീവായ തോടെ ബന്ധുക്കൾക്കെല്ലാം നിരീക്ഷണത്തിൽ പോകേണ്ടി വന്നു.

ഇതോടെ ചടങ്ങുകൾ നടത്താൻ ആളില്ലാതെ വന്നതോടെയാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ദൗത്യം ഏറ്റെടുത്തത്. ഡി.വൈഎഫ്.ഐ അഞ്ചാലുംമൂട് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വിപിൻ വിജയൻ , ഡി.വൈ.എഫ്.ഐ തൃക്കടവൂർ വെസ്റ്റ് മേഖല കമ്മിറ്റി സെക്രട്ടറി മഹേഷ്, എസ്.എഫ്.ഐ അഞ്ചാലുംമൂട് ഏരിയാ വൈസ് പ്രസിഡൻ്റ് അജ്മൽ തുടങ്ങിയവരാണ് ഈ മാതൃക ദൗത്യത്തിന് നേതൃത്വം നൽകിയത്.