യു.ഡി.എഫ് സർക്കാർ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ
തി രു വ ന ന്തപു രം: ക്ഷേമപെൻഷൻ തുക വീണ്ടും വർദ്ധിപ്പിച്ചു. മൂന്നാം തവണയാണ് ക്ഷേമപെൻഷനുകൾ വർദ്ധിപ്പിക്കുന്നത്. സംസ്ഥാന ബജറ്റിലാണ് ധനമന്ത്രി തോമസ് ഐസക്ക് 100 രൂപ ക്ഷേമപെൻഷൻ കൂട്ടിയ കാര്യം അറിയിച്ചത്.ഇതോടെ ക്ഷേമ പെൻഷൻ 1600 ആയി ഉയരും. കഴിഞ്ഞ മാസം 1400 രൂപയിൽ നിന്ന് 1500 രൂപയായി ഉയർത്തിയിരുന്നു. 2016ൽ പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ.പെൻഷൻ വർദ്ധിപ്പിച്ചതുൾപ്പെടെ ഒട്ടേറെ ജനക്ഷേമപദ്ധതികൾ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.