കരിപ്പൂർ വിമാന ദുരന്തം: അനുശോചനമറിയിച്ച് സച്ചിനും, രോഹിത്തും കോഹ്ലിയും

ന്യൂഡൽഹി: കരിപ്പൂരിൽ ലാൻ്റിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയുണ്ടായ വിമാനാപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനമർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി , വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവരാണ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തത്.

മരിച്ച യാത്രക്കാരുടെ കുടുംബാംഗങ്ങളോട് അനുശോചനമറിയിക്കുന്നതായും പരുക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നതായാണ് സച്ചിൻ്റെ ട്വീറ്റ്.

https://mobile.twitter.com/sachin_rt/status/1291772954003480577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1291772954003480577%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fvirat-kohli-condolences-on-karipur-aircraft-accident-qepg7a

വിമാനാപകടം ഞെട്ടിച്ചുവെന്നും യാത്രക്കാർക്കും വിമാന ജീവനക്കാർക്കായി പ്രാർത്ഥിക്കുന്നുവെന്നാണ് രോഹിത് ശർമ്മയുടെ ട്വീറ്റ് .

പരുക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നാണ് കോഹ്ലിയുടെ ട്വീറ്റ്.

https://mobile.twitter.com/imVkohli/status/1291782432916553728?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1291782432916553728%7Ctwgr%5E&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fvirat-kohli-condolences-on-karipur-aircraft-accident-qepg7a

ഇന്നലെ രാത്രിയാണ് 190 യാത്രക്കാരുമായി ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ വന്ദേ ഭാരത് മിഷനിൽ പെടുന്ന വിമാനം അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൈലറ്റുൾപ്പെടെ ഇരുപത് പേർ മരിച്ചു. രക്ഷാപ്രവർത്തനങ്ങളുടെ എ കോപന ചുമതല കലക്ടർക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *