24 മണിക്കൂറിൽ രണ്ട് ദുരന്തങ്ങൾ: കേരളത്തിന് ഇത് ദു:ഖവെള്ളി; സഹായമെത്തിച്ച് സർക്കാർ

കാർത്തിക് കണ്ണൻ

തിരുവനന്തപുരം: കലിപൂണ്ട് തിമിർത്ത് പെയ്ത മഴയിൽ കേരളത്തിന് ഇന്ന്
” ദുഖവെള്ളി “യായി മാറി. രാവിലെയും രാത്രിയിലുമായി രണ്ട് ദുരന്തങ്ങളെയാണ് കേരളം ഇന്ന് അഭിമുഖീകരിച്ചത്. ഇരുപതിലേറെ മനുഷ്യ ജീവനുകളാണ് 24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് . രാവിലെ കേരളം കേട്ടുണർന്നത് ഇടുക്കി രാജമലയിലെ ഉരുൾപൊട്ടൽ കവർന്നെടുത്ത വരുടെ ദുരന്തത്തെയാണെങ്കിൽ കേട്ടുറങ്ങാൻ നേരമെത്തിയത് കേരളത്തിലെ വലിയ വിമാനപകടത്തിൻ്റെ വാർത്തയും കേട്ടാണ് . രാവിലെ ഉണ്ടായ രാജമലയിലെ മണ്ണിടിച്ചിലിൽ തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്. 12 പേരേ രക്ഷപ്പെടുത്തി.

ഇതിൽ 15 പേരുടെ മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്ത് . 78 പേരാണ് ലയങ്ങളിലുണ്ടായിരുന്നത്. രാത്രി കരിപ്പൂരിൽ ഉണ്ടായത് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന വന്ദേ ഭാരത് മിഷനിലെ വിമാനമാണ് തകർന്ന് രണ്ട് ഭാഗമായത്. ഇതുവരെ പൈലറ്റുൾപ്പെടെ 20 പേരാണ് മരിച്ചത്. 10 കുട്ടികൾ ഉൾപ്പെടെ 174 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ എയർപോർട്ട് ടാക്സികളിലുൾപ്പെടെ ആശുപത്രിയിലെത്തിച്ചു. 38 108 ആംബുലൻസുകൾ എയർപോർട്ടിലെത്തിയിട്ടുണ്ട്.

കോഴിക്കോട് ,മലപ്പുറം കലക്ടർമാർക്കാണ് എകോപന ചുമതല നൽകിയിരിക്കുന്നത്. സർക്കാർ, പോലീസ്, ഫയർഫോഴ്സ്, റവന്യൂ വകുപ്പ് NDR F ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകൾ അക്ഷീണ പ്രയത്നമാണ് രണ്ട് പ്രദേശത്ത് നടത്തിയത്.

മുഖ്യമന്ത്രിയുടെയും ഓഫീസിൻ്റെയും ഇടപെടൽ മൂലം രക്ഷാപ്രവർത്തനങ്ങൾക്ക് അടിയന്തര ഇടപെടലുകൾ ഉണ്ടാവുകയും ചെയ്തത് രക്ഷാപ്രവർത്തനത്തിന് ഏറെ ഗുണകരമായി. രണ്ടിന്നും കാരണം കനത്ത മഴയാണ്. രണ്ട് ദിവസം കുടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *