കരിപ്പൂർ വിമാനാപകടം; അന്വേഷണത്തിന് വ്യോമയാന മന്ത്രാലയം ഉത്തരവിട്ടു

ന്യൂഡൽഹി: കരിപ്പൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ന് വൈകിട്ട് 7.30 ന് ദുബായ് നിന്ന് കോഴിക്കോട് എത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ട് തെന്നിമാറിയത്. ഞെട്ടിക്കുന്ന അപകടമാണ് കരിപ്പൂരിലേതെന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.വിമാനം രണ്ടായി പിളർന്നതും അപകടം ഉണ്ടായ സാഹചര്യം കണ്ടെത്തുന്നതിനും മറ്റും തുടർ നടപടികൾക്കും കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു. സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ വിമാന അപകടമാണ് കരിപ്പൂരിലേത്. വിമാനത്തിൽ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *