കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് യുഡിഎഫിൽ നിന്നും പുറത്താക്കി

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട് ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മിലുള്ള തർക്കം പുതിയ വഴിതിരിവിൽ. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കി. നിരവധി ചർച്ചകൾ നടത്തിയിട്ടും സമയം അനുവദിച്ചിട്ടും ജോസ് കെ.മാണി വിഭാഗം സഹകരിച്ചില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞു. ജോസ് പക്ഷത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്നും യു ഡി.എഫ് കൺവീനർ വ്യക്തമാക്കി. മുന്നണിയെ ധിക്കരിച്ചുവെന്നും മുന്നണി തീരുമാനം അംഗീകരിക്കാത്തവരെ മുന്നണിയിൽ ആവശ്യമില്ലെന്നും ബെന്നി ബഹ്നാൻ പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗത്തെ പുറത്തക്കിയ നടപടി ഖേദകരമാണെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എയും രാഷ്ട്രീയ ധാർമ്മികത ഇല്ലാത്ത തീരുമാനം എന്ന് എൻ.ജയരാജ് എം.എൽ.എയും പറഞ്ഞു

നിലപാട് വിശദീകരിക്കാൻ ഇന്ന് നാലിന് ജോസ് കെ.മാണി മാധ്യമങ്ങളെ കാണും. നാളെ സ്റ്റിയറിങ്ങ് കമ്മറ്റി യോഗവും ചേരുമെന്ന് ജോസ് കെ.മാണി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *