എം.ശിവശങ്കറിനെ സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: മുൻ ഐ.ടി സെക്രട്ടറിയും മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ സസ്പെൻ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധപ്പെട്ട അരോപണങ്ങൾ ശക്തിപ്പെടുന്നതിനിടെയാണ് ശിവശങ്കറിനെ സസ്പെൻ്റ് ചെയ്തത്. ഐ.ടി.വകുപ്പുമായി ബന്ധപ്പെട്ട നിയമനങ്ങളിലും ക്രമക്കേടുള്ളതായുള്ള റിപ്പോർട്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

ശി​വ​ശ​ങ്ക​റു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി​യും ധ​ന​കാ​ര്യ അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും സ​മ​ർ​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ഖി​ലേ​ന്ത്യാ സ​ര്‍​വീ​സി​ലെ പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മു​ണ്ടാ​യി എ​ന്ന് സ​മി​തി ക​ണ്ടെ​ത്തി​യ​താ​യി മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *