സ്വർണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിൻ്റെ ജാമ്യഹർജി എൻ.ഐ.എ കോടതി തള്ളി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിൻ്റെ ജാമ്യപേക്ഷ എൻ.ഐ.എ കോടതി തള്ളി. തനിക്കെതിരെ എൻ.ഐ.എയുടെ പക്കൽ തെളിവില്ലെന്നും യു.എ.പി.എ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്ന ജാമ്യാപേക്ഷയിൽ ഉന്നയിച്ചത്. ഇത് രണ്ടും കോടതി തള്ളി. യു. എ.പി.എ ചുമത്തിയ നടപടി കോടതി അംഗീകരിക്കുകയും ചെയ്തു. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെടൽ നടത്തിയതിന് തെളിവുണ്ടെന്നും കോടതി വിലയിരുത്തി. സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയ്ക്ക് പ്രഥമദ്യഷ്ടിയാൽ ബോധ്യപ്പെട്ടിട്ടണ്ടെന്ന് കോടതി വ്യക്തമാക്കി. ഭീകര പ്രവർത്തനത്തിൽ സ്വർണ്ണക്കടത്തും ഉൾപ്പെടും. കേസിൽ ഫൈസൽ ഫരീദിൻ്റെ പങ്ക് അന്വേഷിക്കാൻ എൻ.ഐ.എ സംഘം ദുബായിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *