സ്വപ്ന സുരേഷുമായി സഞ്ചരിച്ച വാഹനം പഞ്ചറായി; സഹായത്തിനെത്തി കേരള പോലീസും

പാലക്കാട്: കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ പിടിയിലായ സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായി വന്ന വാഹനം തകരാറിലായിരുന്നു. വടക്കാഞ്ചേരിക്ക് സമീപം വച്ച് കാർ പഞ്ചറാവുകയായിരുന്നു. ഉടൻ തന്നെ കേസിലെ മറ്റൊരു പ്രതിയായ സന്ദീപുമായി വന്ന ഇന്നോവ കാറിൽ സ്വപ്നയെ കയറ്റി യാത്ര പുനരാരംഭിച്ചു. പ്രതികളുമായി വാളയാറിൽ സംഘമെത്തിയപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തിയിരുന്നു. കാർ തകരാറിലായ സമയത്ത് മാധ്യമ പ്രവർത്തകർ സ്വപ്നയുടെ പ്രതികരണത്തിന് ശ്രമിച്ചെങ്കിലും പ്രതികരിക്കാൻ അവർ തയ്യാറായില്ല. പ്രതികളുമായി വരുന്ന എൻ.ഐ.എ സംഘത്തിന് സഹായം നൽകി കേരള പോലീസും രംഗത്തുണ്ട്. സംഘം യാത്ര ചെയ്യുന്ന വഴിയിലെല്ലാം കേരള പോലീസ് സുരക്ഷ ഒരുക്കുന്നുണ്ട്.എ.എസ്.പി ഷൗക്കത്തലിയുടെ നേതൃത്യത്തിലുള്ള എൻ.ഐ.എ സംഘമാണ് പ്രതികളുമായി കേരളത്തിലേക്ക് എത്തുന്നത്. കൊച്ചിയിൽ എത്തിക്കുന്ന പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ഇവരെ കോവിഡ് കെയർ സെൻ്ററിലേക്ക് മാറ്റും. ഹോട്ട്സ്പോട്ടായ ബംഗളുരുവിൽ നിന്ന് വരുന്നതിനാൽ ഇവരെ ക്യാറെെറ്റയ്ൻ ചെയ്യേണ്ടി വരും. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *